ആദ്യകാഴ്ചയിൽ സിനിമാസ്വാദകർക്ക് തോന്നിയ പ്രതീക്ഷയും പുതുമയുമെല്ലാം ഒട്ടും ചോർന്നുപോവാതെ കാക്കാനും ഗംഭീരമായൊരു തിയേറ്റർ അനുഭവം സമ്മാനിക്കാനും റോഷാക്കിനു (Rorschach Movie) സാധിച്ചിട്ടുണ്ട്. സാമ്പ്രദായികമായ സിനിമാ ആസ്വാദന രീതികളെയെല്ലാം പുറത്തുനിർത്തി വേണം റോഷാക്കിന് കയറാൻ. കാരണം, അവിടെ നായകനെ പരിചയപ്പെടുത്തുന്ന ഗംഭീര ഇൻട്രോ സീനുകളോ മാസ് ബിജിഎമ്മോ ഒന്നുമില്ല. വിജനമായൊരു വഴിയുടെ ഒരപ്രതീക്ഷിത തിരിവിൽ നിന്നും ലൂക്ക് ആന്റണി സ്ക്രീനിലേക്ക് കയറിവരികയാണ്. അവിടം മുതൽ, നിഗൂഢതയുടെ പരിവേഷവുമായി എത്തുന്ന ലൂക്കിനൊപ്പം ഉദ്വേഗഭരിതമായ മനസ്സോടെ പ്രേക്ഷകരും നടന്നുതുടങ്ങുകയാണ്.
വിദേശത്ത് ജനിച്ചുവളർന്നയാളാണ് ലൂക്ക് ആന്റണി. ഹിൽസ്റ്റേഷനിലെ ആ പൊലീസ് സ്റ്റേഷനിലേക്ക് അയാൾ എത്തുന്നത്, യാത്രയ്ക്കിടയിൽ അയാളുടെ ഭാര്യയെ കാണാതായിയെന്ന പരാതിയുമായാണ്. പൊലീസും ഒരു നാടുമെല്ലാം ലൂക്കിനൊപ്പം ആ അന്വേഷണത്തിന്റെ ഭാഗമാവുന്നു. എന്നാൽ, ആദ്യകാഴ്ചയിൽ പാവമെന്നു തോന്നിക്കുന്ന ലൂക്കിന്റെ ഇടപെടലുകളും അയാളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത പലരിലും സംശയമുണർത്തുന്നു. ആരാണ് ലുക്ക് ആന്റണി? എന്താണ് അയാളുടെ വരവിന്റെ ഉദ്ദേശം? ആ ചോദ്യങ്ങൾക്കുത്തരം തേടുന്ന കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും സഞ്ചരിച്ചു തുടങ്ങുന്നിടത്ത് റോഷാക്ക് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യപ്പെടുകയാണ്.
മമ്മൂട്ടിയുടെ സമാനതകളില്ലാത്ത പ്രകടനമാണ് റോഷാക്കിൽ കാണാനാവുക. ആദ്യഫ്രെയിമിൽ തുടങ്ങി ക്ലൈമാക്സിൽ വരെ നിറഞ്ഞു നിൽക്കുകയാണ് ലൂക്ക്. സൂക്ഷ്മമായ ഭാവങ്ങളും ചലനങ്ങളും ശരീരഭാഷയും കൊണ്ടും ആദ്യസീനുകളിൽ തന്നെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ സമർത്ഥമായി രേഖപ്പെടുത്താൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെന്ന താരത്തിനെയോ മുൻപു ചെയ്തു കഥാപാത്രങ്ങളുടെ ഭാരമോ ലൂക്ക് ചുമക്കുന്നില്ല.
റോഷാക്ക് എന്നത് തന്ത്രപരമായ ഒരു സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന, കൃത്യതയില്ലാത്ത ചിത്രം കാണിക്കുന്നു. മുന്നിലുള്ളയാൾക്ക് അതിൽ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുന്നു. തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്. മുൻപ്, ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക അവസ്ഥകളും പ്രതിഫലനങ്ങളുമൊക്കെ മനസ്സിലാക്കാനും ആ വ്യക്തിക്കുള്ളിൽ അന്തർലീനമായ ചിന്താവൈകല്യങ്ങൾ കണ്ടെത്താനുമൊക്കെ ഉപയോഗിച്ചിരുന്നതും റോഷാക്ക് ടെസ്റ്റാണ്. ഇവിടെ പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക്. നിഗൂഢതകളിലൂടെയും ഭ്രമകല്പനങ്ങളിലൂടെയും കടന്നുപോവുന്ന ലൂക്കിന്റെ യാത്രകൾ, അയാളുടെ മൈൻഡ് ഗെയിമുകൾ എന്നിവയെല്ലാം കാഴ്ചയ്ക്ക് അവസാനം പ്രേക്ഷകരിലേക്ക് സംവേദനം ചെയ്യുന്നത് മനശാസ്ത്രപരമായ ചില തിരിച്ചറിവുകളാണ്.
വെറുതെ കണ്ടുപോകാനാവുന്ന ഒരു ചിത്രമല്ല റോഷാക്ക്, അവിടെ പ്രേക്ഷകരുടെ ശ്രദ്ധയും പൂർണ്ണമായ മുഴുകലും ആവശ്യമാണ്. റോഷാക്ക് ടെസ്റ്റു പോലെ, പേപ്പറിൽ പടർന്ന മഷിയിൽ നിന്ന് വ്യാഖ്യാനങ്ങളിലെത്തി ചേരുന്നതുപോലെ, ചിതറി കിടക്കുന്ന വിഷ്വലുകളിലൂടെയും സൂചകങ്ങളിലൂടെയും വേണം പ്രേക്ഷകർ കഥയുടെ ഭൂമികയിലേക്ക് സ്വയമെത്തിച്ചേരാൻ. അവിടെ മാത്രമേ ചിത്രത്തിന്റെ പൂർണമായ ആസ്വാദനം സാധ്യമാകുകയുള്ളൂ. ഒരു സിനിമാനുഭവമെന്നതിനപ്പുറം മനോഹരമായൊരു ഫിക്ഷന്റെ സുഖം കൂടി തരുന്നുണ്ട് റോഷാക്ക്.
ലൂക്കിന്റെ ജീവിതം അയാൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരുപറ്റം മനുഷ്യരുമായി കൂടെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ലൂക്കിന്റെ മാത്രം കഥയല്ല റോഷാക്ക്, അയാളോളം തന്നെ പ്രാധാന്യമുള്ള ശക്തരായ കഥാപാത്രങ്ങൾ വേറെയുമുണ്ട് ചിത്രത്തിൽ. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം എന്നിവരും വളരെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സൂത്രധാരനു ശേഷം ഏറെ ശക്തമായ കഥാപാത്രമായി ബിന്ദു പണിക്കരെ കാണാവുന്നൊരു ചിത്രം കൂടിയാണിത്.
Rorschach Movie Review
Luke Anthony is out on a mission to seek revenge from someone who has destroyed him deeply. Director Nissam Basheer, who debuted with Kettiyolaanu Ente Maalakha, makes good use of the mystery surrounding Luke and his actions, to further a plot which goes into some unfamiliar territories. But the script by Sameer Abdul does not stick to Luke alone. It flows through a set of characters who all have their own intentions, from a man who senses an opportunity and uses it when he sees the rich man on an extended stay to search for his wife, to the policeman who dreams of a share in the pie when he unearths some murky dealings, and Sujatha (Grace Antony), who has an immense ability of self-preservation.
At the halfway point, when the picture becomes clearer, things are not what they seem to be. We do get clues about Luke’s mental state. But for someone who has undergone white room torture, which is supposed to lead to disorientation and a loss of personal identity, he never strays from his aim. Sameer’s script is woven around a revenge story, but the weaving is so deft and novel that the revenge part is hidden underneath some interesting layers.
The film slackens its pace a bit after Luke’s intentions are revealed, with some of the scenes becoming repetitive; A tighter treatment could have made it a more potent film. Midhun Mukundan’s music gels well with the eerie atmosphere that pervades the film. After Puzhu, Mammootty has yet again chosen an unconventional script, which provides him ample opportunities to perform. But in the end, it is Bindu Panicker, as Seetha, who walks away with much applause, with her menacing portrayal of a mother who would go to any extent to protect her sons and their name. Rorschach is an effective psychological thriller that has its imperfections, just like the test that it draws its name from, but it is nevertheless an intriguing experience.