വൺപ്ലസിന്റെ പുതിയ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നു. OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത്. എന്നാൽ OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും എന്നാണ്. മികച്ച ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം

ലോക വിപണിയിൽ എത്തിയതിനു ശേഷം മാത്രമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുക. എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു. അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ്.