നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് (NTPC) എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിപിസിയുടെ (NTPC) ഔദ്യോഗിക വെബ്സൈറ്റായ careers.ntpc.co.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് (executive post) അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 13 ആണ്.
എന്‍ടിപിസി റിക്രൂട്ട്മെന്റ് 2022: ഒഴിവുകള്‍
ഈ റിക്രൂട്ട്മെന്റിലൂടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി മൊത്തം 15 എക്സിക്യൂട്ടീവുകളുടെ ഒഴിവുകള്‍ നികത്താനാണ് എന്‍ടിപിസി ശ്രമിക്കുന്നത്.
എക്സിക്യൂട്ടീവ് (സോളാര്‍ പിവി): 5
എക്സിക്യൂട്ടീവ് (ഡാറ്റ അനലിസ്റ്റ്): 1
എക്സിക്യൂട്ടീവ് (LA/ R&R): 9
എന്‍ടിപിസി റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസം: അപേക്ഷകര്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. LA, R&R പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പിജിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഡാറ്റാ അനലിസ്റ്റ് ജോലികള്‍ക്ക്, ബിടെക്, എംടെക് അല്ലെങ്കില്‍ ഡാറ്റാ സയന്‍സില്‍ പിജി ഡിപ്ലോമ എന്നിവ ആവശ്യമാണ്. സോളാര്‍ പിവി എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകര്‍ക്ക് യുജി ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
പ്രായം: സോളാര്‍ പിവി ഒഴികെയുള്ള എല്ലാ ജോലികള്‍ക്കും ഉയര്‍ന്ന പ്രായപരിധി 35 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. സോളാര്‍ പിവി എക്സിക്യൂട്ടീവുകളുടെ ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്.
എന്‍ടിപിസി റിക്രൂട്ട്മെന്റ് 2022: ശമ്പളം
എക്സിക്യൂട്ടീവ് (സോളാര്‍ പിവി), എക്സിക്യൂട്ടീവ് (ഡാറ്റ അനലിസ്റ്റ്) എന്നീ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കും. എക്സിക്യുട്ടീവ് (LA/R&R) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 90,000 രൂപയായാണ് ശമ്പളം.
എന്‍ടിപിസി റിക്രൂട്ട്മെന്റ് 2022: അപേക്ഷാ ഫീസ്
എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപയാണ് ഫീസ്. അതേസമയം, പട്ടികജാതി, പട്ടികവര്‍ഗം, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളും സ്ത്രീകളും ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ ഫീസ് അടയ്ക്കാം.
എന്‍ടിപിസി റിക്രൂട്ട്മെന്റ് 2022: അപേക്ഷിക്കേണ്ടത് എങ്ങനെ?
ഘട്ടം 1: NTPCയുടെ ഔദ്യോഗിക വെബ്സൈറ്റായ https://careers.ntpc.co.in/ തുറക്കുക.
ഘട്ടം 2: കറന്റ് ഓപ്പണിംഗ്സ് എന്ന വിഭാഗത്തിലെ അറിയിപ്പുകൾ പരിശോധിക്കുക.
ഘട്ടം 3: ‘ ഡീറ്റെയ്ല്ഡ് അഡ്വെര്ട്ടൈസ്മെന്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘ക്ലിക്ക് ടു അപ്ലെ’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: സാധുവായ ഒരു ഇമെയില്‍ വിലാസവും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റര്‍ ചെയ്ത് ഫോം പൂരിപ്പിക്കുക.
ഘട്ടം 5: ഫീസ് അടയ്ക്കുക, തുടര്‍ന്ന് സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: നിങ്ങളുടെ അപേക്ഷ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞു.
ഓഫ്ലൈന് പേയ്മെന്റ് തിരഞ്ഞെടുക്കുന്നവര്‍ പേ-ഇന്‍-സ്ലിപ്പ് പ്രിന്റ് ചെയ്ത ശേഷം അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സന്ദര്‍ശിച്ച് പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് അടയ്ക്കുക.
NTPC Recruitment
NTPC Limited has invited application for has invited application for the Executive posts. The application process is underway and the last date for the submission of application form is May 13. Interested and eligible candidates can apply online through the official website of NTPC at careers.ntpc.co.in.
NTPC recruitment 2022 vacancy details: This recruitment drive is being conducted to fill 15 vacancies out of which 5 vacancy is for the post of Executive ( Solar PV), 1 vacancy is for the post of Executive ( Data Analysis), and 9 vacancy are for the post of Executive ( LA/R&R).
NTPC recruitment 2022 age limit: The upper age of the candidates for the post of Executive ( Solar PV) is 40 years. For the post of Executive ( Data Analysis) the upper age of the candidates should be 35 years. The maximum age of the candidates for the post of Executive ( LA/R&R) should be 35 years.
NTPC recruitment 2022 registration fee: The registration fee is ₹300 for General/ OBC/ EWS category. The SC/ST/PwBD/XSM category and female candidates are exempted from the payment of application fee.
NTPC recruitment 2022: How to apply
Interested candidates can apply online through the official website of NTPC at careers.ntpc.co.in