
ഒടുവിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര (Nayanthara) – വിഘ്നേഷ് ശിവൻ (Vignesh Shivan) വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ (Nayanthara Beyond The Fairytale) എന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് (Netflix).
എന്നാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ റിലീസ് ചെയ്യുക എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഉടൻ റിലീസുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

എന്തായാലും താരസമ്പന്നമായി വിവാഹക്കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ് നയൻതാര ആരാധകർ. ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.