Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Mahaveeryar movie review : രസിപ്പിക്കുന്ന ‘മഹാവീര്യര്‍’ റിവ്യു

⭐⭐⭐⭐

Rating: 3.5 out of 5.

മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഫാന്റസിയുടെ ലോകം തുറന്നിടുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദനിപ്പിച്ചും സമകാലീന സമൂഹത്തോട് സംവദിക്കുന്ന തരത്തിലാണ് ‘മഹാവീര്യ’രുടെ ആഖ്യാനം. ഒറ്റക്കാഴ്‍ചയില്‍ വിരസതയില്ലാതെ എന്റര്‍ടെയ്‍ൻ ചെയ്യാനും തുടര്‍ കാഴ്‍ചകളിലും ആലോചനകളിലും ചര്‍ച്ച ചെയ്യാനും സാധ്യതകളുള്ള ചിത്രമായി മാറിയിരിക്കുന്നു ‘മഹാവീര്യര്‍’. വേറിട്ട സിനിമ കാഴ്‍ചകള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഒരു ദൃശ്യ വിസ്‍മയമാകും ‘മഹാവീര്യര്‍’.

മറ്റൊരു കാലഘട്ടത്തിന്റെ സൂചന നല്‍കിയാണ് ചിത്രം തുടങ്ങുന്നത്. ലാല്‍ വേഷമിട്ട ‘രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി’നെ പരിചയപ്പെടുത്തിയാണ് തുടക്കം. വിട്ടുമാറാത്ത എക്കിള്‍ രോഗം അലട്ടുന്ന രാജാവാണ് ‘ഉഗ്രസേന മഹാരാജാവ്’. ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് ‘ഉഗ്രസേന മഹാരാജാവ്’ മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു. തുടര്‍ന്ന് മറുകാലത്തിലേതെന്ന പോലെ നിവിൻ പോളിയുടെ സന്യാസി വേഷത്തെ പരിചയപ്പെടുത്തുന്നു. നിവിൻ പോളിയുടെ ‘അപൂര്‍ണാനന്ദ’ എന്ന യുവ സന്യാസി കഥാപാത്രം ഒരു വിചാരണയ്‍ക്കായി കോടതിയില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘മഹാവീര്യര്‍’ എന്ന ചിത്രത്തില്‍ പറയുന്നത്.

ഒരു ഫാന്റസി കോര്‍ട് ഡ്രാമ ചിത്രമായിട്ടാണ് സംവിധായകൻ ‘മഹാവീര്യരെ’ ഒരുക്കിയിരിക്കുന്നത്. എം മുകുന്ദന്റെ കഥയിലാണ് ചിത്രത്തിന്റെ തിരക്കഥ എബ്രിഡ് ഷൈൻ എഴുതിയിരിക്കുന്നത്. സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് ‘മഹാവീര്യര്‍’ എന്ന സിനിമ. കോടതി മുറിക്കുള്ളിലാണ് ഭൂരിഭാഗം രംഗങ്ങളും എങ്കിലും വിരസതയില്ലാതാരിക്കാൻ കൃത്യമായി സംവദിക്കപ്പെടുന്ന രസകരമായ സംഭാഷണങ്ങള്‍ സഹായകരമാകുന്നു. കോടതി മുറിയിലെ സാങ്കേതിക കാര്യങ്ങള്‍ പോലും പ്രേക്ഷകന് രസകരമാകുന്ന തരത്തിലുള്ളതാണ് ആ രംഗങ്ങളിലെ സംഭാഷണങ്ങള്‍.

ഒരു ടൈം ട്രാവല്‍ ചിത്രം കൂടിയായ ‘മഹാവീര്യ’രുടെ ആഖ്യാനത്തില്‍ വിസ്‍മയിപ്പിക്കുന്നുണ്ട് സംവിധായകൻ എബ്രിഡ് ഷൈൻ. വ്യത്യസ്‍ത കാലങ്ങള്‍ വളരെ വൈദഗ്ദ്ധ്യത്തോടെ ഇണക്കിച്ചേര്‍ത്തിരിക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ എബ്രിഡ് ഷൈൻ. കലാമേന്‍മയുള്ള സാങ്കേതികത്തികവുള്ള ഒരു ചിത്രമാണ് ‘മഹാവീര്യര്‍’ എന്നത് തീയറ്റര്‍ കാഴ്‍ചയില്‍ തന്നെ കണ്ടനുഭവിക്കേണ്ട സാക്ഷ്യമാണ്. ചന്ദ്രു സെല്‍വരാജിന്റെ മനോഹരമായ ഛായാഗ്രാഹണം ‘മഹാവീര്യ’രെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നതിന് സഹായകരമാകുന്നു.

സംവിധായകന് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ‘മഹാവീര്യരി’ലെ ഓരോ അഭിനേതാവിന്റെയും പ്രകടനം. ‘അപൂര്‍ണാനന്ദ’ എന്ന സന്യാസിയായി ചിരിപ്പിക്കുകയും വിസ്‍മയിപ്പിക്കുകയും ചെയ്യുകയാണ് നിവിൻ പോളി. നിവിൻ പോളിയുടെ മാനറിസങ്ങള്‍ ‘അപൂര്‍ണാനന്ദ സ്വാമികള്‍’ക്ക് നന്നേ ഇണങ്ങിയിരിക്കുന്നു. ആസിഫ് അലിയുടെ മന്ത്രി കഥാപാത്രവും ലാലിന്റെ മഹാരാജാ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. മജിസ്‍ട്രേറ്റായി എത്തുന്ന സിദ്ധിഖിന്റെയും പബ്ലിക് പ്രോസിക്യൂട്ടറായിട്ടുള്ള ലാലു അലക്സിന്റെയും ഭാവപ്രകടനങ്ങള്‍ രസിപ്പിക്കാൻ സഹായകരമാകുന്നു.

Mahaveeryar Movie : മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യർ തിയറ്ററുകളിലേക്ക്

Mahaveeryar movie review

‘Mahaviryar’ is a film that opens up the world of fantasy to the Malayalam silver screen. The narrative of ‘Mahaveeryar’ talks to the contemporary society by making people laugh, think and hurt. ‘Mahaveeryar’ has become a film that has the potential to entertain without being boring in a single view and to discuss in subsequent viewings and discussions. Mahaveeryar movie review will be a visual surprise for those who are waiting for separate movie viewings.

The film begins with a hint of a different era. It started with the introduction of ‘Rudra Mahaveera Ugrasena Maharaja’ played by Lal. ‘Ugrasena Maharaja’ is a king suffering from chronic back pain. The ‘Ugrasena Maharaja’ asks the minister to have a suitable woman. Then the minister played by Asif Ali sets out in search of such a woman. Then Nivin Pauly’s saintly role is introduced as if it were in the past. Nivin Pauly’s character ‘Apurnananda’, a young monk, arrives in court for a trial. The subsequent events are told in the film ‘Mahaviryar’.

The director has made ‘Mahaviryare’ as a fantasy court drama film. Abrid Shine has written the screenplay of the film based on the story of M Mukundan. The film ‘Mahaveeryar’ is a conflict with black comedy by pointing out the examples of the times that have not changed with the power system in the contemporary situation. Most of the scenes take place inside the courtroom, but the witty dialogues, which are precisely delivered, help to keep things from getting boring. Even the technical aspects of the courtroom are such that the dialogues in those scenes are interesting to the audience.

Director Abrid Shine is amazing in the narration of ‘Mahaveerya’ which is also a time travel film. Screenwriter-turned-director Abrid Shine has blended the different eras with great skill. ‘Mahaveeriyar’ is a film with great technique and is a must-see in the theatre. Chandru Selvaraj’s beautiful cinematography helps make ‘Mahaveerya’ a great theatrical experience.

The performance of each actor in ‘Mahaveeriyari’ reflects exactly what the director wants to say. Nivin Pauly as the monk ‘Apurnananda’ makes us laugh and amaze. Nivin Pauly’s mannerisms are well suited to ‘Apurnananda Swamy’. Asif Ali’s minister character and Lal’s Maharaja character stand out. The expressions of Siddique as the Magistrate and Lalu Alex as the Public Prosecutor help to entertain.

Share this post: on Twitter on Facebook

Tags: Asif Ali Mahaveeryar movie review New Malayalam Movie Nivin Pauly

Continue Reading

Previous: നത്തിങ്ങ് ഫോണ്‍ (1) : കൂടുതൽ അറിയാം
Next: Malayankunju Movie Review : ‘മലയൻകുഞ്ഞ്’ റിവ്യൂ

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.