മലയാളിക്ക് മുന്നിൽ റോക്കി ഭായിയെ മലയാളം പറയിപ്പിച്ചു കൊണ്ടുവന്നത് പൃഥ്വിരാജിന്റേയും (Prithviraj) ഭാര്യ സുപ്രിയയുടെയും (Supriya) നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് (Prithviraj Productions) ആണ്. പാൻ ഇന്ത്യൻ തലത്തിൽ ഓളം സൃഷ്‌ടിച്ച സിനിമയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് പൃഥ്വിയും കൂട്ടരും ചേർന്നാണ്. പാൻ ഇന്ത്യൻ തലത്തിലേക്ക് മറ്റ് തെന്നിന്ത്യൻ ഭാഷകൾ കടക്കുമ്പോൾ, മലയാളം പിന്നിലാവരുതല്ലോ. ഇനി ‘കടുവ’യുടെ (Kaduva) ഊഴമാണ്. പൃഥ്വിരാജ്- ഷാജി കൈലാസ് (Shaji Kailas) കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിൽ പുറത്തുവരും.
ജൂൺ 30 റിലീസ് തിയതിയുള്ള ചിത്രം മലയാളത്തിന് പുറമേ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ ദിവസം പുറത്തിറങ്ങും. പൃഥ്വി ഈ വാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും, ‘ജനഗണമന’ ഉൾപ്പെടെയുള്ള മുൻചിത്രങ്ങൾ അന്യഭാഷകളിൽ വേണമെന്ന് ആവശ്യപ്പെട്ടവരുടെ എണ്ണവും കുറവല്ല
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. ജിനു വി. എബ്രഹാം തിരക്കഥ രചിച്ചിരിക്കുന്നു
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ നിയമപോരാട്ടം പ്രമേയമാക്കിയ ചിത്രത്തിൽ നായകനായി പൃഥ്വിരാജും വില്ലനായ പൊലീസുകാരനായി വിവേക് ഒബ്‌റോയിയുമാണ് വേഷമിടുക