Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

John Wick: Chapter 4 Review ; ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4 റിവ്യൂ

⭐⭐⭐⭐⭐

Rating: 4.5 out of 5.

ലോകത്ത് ആക്ഷന്‍ സിനികള്‍ക്കിടയില്‍ സ്വന്തമായി ഒരു ഫോളോവേര്‍സിനെ സൃഷ്ടിച്ച ചലച്ചിത്ര പരമ്പരയാണ് ജോണ്‍ വിക്ക് സീരിസ്. ഈ ചലച്ചിത്ര പരമ്പരയിലെ നാലാമത്തെ ചിത്രം വെള്ളിയാഴ്ചയാണ് എത്തിയത്. ഈ ചലച്ചിത്ര പരമ്പരയുടെ ഫിനാലെയാണ് ഈ ചിത്രം. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന ഈ ഫ്രഞ്ചെസി ആരാധകരെയും ആക്ഷന്‍ സിനിമ ആരാധകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന വെടിക്കെട്ടാണ് ജോണ്‍ വിക്ക് ചാപ്റ്റര്‍ 4 എന്ന ചിത്രം.
കീനു റീവ്സ് ജോണ്‍ വിക്കായി പതിവുപോലെ തന്നെ ഒരു മയവും ഇല്ലാതെ സ്ക്രീനില്‍ തകര്‍ക്കുന്നുണ്ട്. മൂന്നു മണിക്കൂറോളം നീളമുള്ള ചിത്രത്തില്‍ ഒന്നര മണിക്കൂര്‍ എങ്കിലും കുറഞ്ഞത് കീനു റീവ്സിന്‍റെ ജോണ്‍ വിക്ക് വില്ലന്മാരെ കയറി മേയുന്ന രംഗങ്ങളാണ്. അത് കാണാന്‍ തന്നെയുണ്ട്. വെടിയും ഇടിയും രക്തവും നിറഞ്ഞ രംഗങ്ങള്‍. ഡോണി യെന്‍ ആണ് ചാപ്റ്റര്‍ 4ലെ മറ്റൊരു ശക്തനായ കഥാപാത്രം. മികച്ച ക്യാരക്ടര്‍ ആര്‍ക്കോടെ അവതരിപ്പിക്കപ്പെടുന്ന കാഴ്ചശക്തിയില്ലാത്ത വാടക കൊലയാളി കെയ്നായി ഇദ്ദേഹവും തകര്‍ക്കുന്നു.
മാര്‍ക്വസ് എന്ന വില്ലനായി ബിൽ സ്കാർസ്ഗാർഡ് എത്തുമ്പോള്‍, മുന്‍പ് കണ്ട് പരിചയമുള്ള വളരെ അപൂര്‍വ്വമായി ജോണ്‍ വിക്കിന്‍റെ ഭാഗത്ത് നില്‍ക്കുന്നവരായി ലോറൻസ് ഫിഷ്ബേൺ, ഇയാൻ മക്‌ഷെയ്ൻ എന്നിവര്‍ എത്തുന്നു. ഷാമിയർ ആൻഡേഴ്സൺ വളരെ വ്യത്യസ്തനായ ഒരു വാടക കൊലയാളിയായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ഹൈ ടേബിള്‍ തലയ്ക്ക് വിലയിട്ട ജോണ്‍ വിക്കിന്‍റെ ജീവനും കൈയ്യില്‍ പിടിച്ചുള്ള ഓട്ടം തുടരുന്നു എന്നതില്‍ തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. എല്ലാം അവസാനിപ്പിച്ച് എല്ലാത്തില്‍ നിന്നും സ്വതന്ത്ര്യനാകുവാന്‍ വിക്ക് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മരണം മാത്രമാണ് ഈ ഓട്ടത്തിനൊരു അവസാനം എന്നാണ് നിരന്തരം അയാളെ ചുറ്റില്‍ നിന്നും ഓര്‍മ്മിപ്പിക്കുന്നത്. തന്നെ സഹായിക്കുന്നവരെ തകര്‍ക്കുന്നു, സുഹൃത്തുക്കളും പോലും എതിരാകുന്ന സമയത്ത് ഒടുവില്‍ ഒരു അവസാന സെറ്റില്‍മെന്‍റിന് ജോണ്‍ വിക്ക് ഒരുങ്ങുന്നതോടെ കഥ ചൂടുപിടിക്കുന്നു. ശരിക്കും വാക്കുകള്‍ക്കപ്പുറം തീയറ്ററിലെ ബിഗ് സ്ക്രീനിലെ കൂട്ടപ്പൊരിച്ചില്‍ സംഘടന രംഗങ്ങളിലും തോക്ക് പ്രയോഗത്തിലുമാണ് ഇത് അനുഭവിക്കേണ്ടത്.
ഈ ചലച്ചിത്ര പരമ്പരയിലെ അവസാന ചിത്രം എന്ന നിലയില്‍ അടുത്തകാലത്തൊന്നും ഒരു ഹോളിവുഡ് ആക്ഷന്‍ ചിത്രത്തിന് ഇല്ലാത്ത നീളം ചിത്രത്തിനുണ്ട്. മൂന്ന് മണിക്കൂറോളം. അതിനുവേണ്ടുന്ന കഥാഗതി രചിതാക്കളായ ഷെയ് ഹാറ്റനും മൈക്കൽ ഫിഞ്ചും ഒരുക്കിവച്ചിട്ടുണ്ട് തിരക്കഥയില്‍. അത് സീറ്റില്‍ പിടിച്ചിരുത്തുന്ന ആക്ഷനോടെ പ്രേക്ഷകനില്‍ എത്തിക്കാന്‍ സംവിധായകന്‍ ചാഡ് സ്റ്റാഹെൽസ്കി വിജയിക്കുന്നുമുണ്ട്.
ജോണ്‍ വിക്കിനെ പലപ്പോഴും ആളുകള്‍ ഓര്‍ക്കുന്നത് വില്ലന്മാരോ മറ്റോ അയാളെ ഓര്‍ത്തെടുക്കുന്ന ഒന്നോ രണ്ടോ വരി ഡയലോഗിലാണ്. എന്നാല്‍ അത്തരം പഞ്ച് തരുന്ന ഡയലോഗുകളുടെ അഭാവം ചിത്രത്തിലുണ്ട് എന്ന് തോന്നിയേക്കാം. ഇതുവരെ ജോണ്‍ വിക്ക് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആരാധകര്‍ ആഘോഷിച്ച പല ഘടകങ്ങളും ഫിനാലെ എന്ന രീതിയില്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട് അണിയറക്കാര്‍. പെന്‍സില്‍, നായയോടുള്ള സ്നേഹം… ഇങ്ങനെ നീളുന്നു ആ നിര.

ജോൺ വിക്ക്: ചാപ്റ്റര്‍ 4 രസചരട് പൊട്ടാതെ കൃത്യമായി ചിട്ടപ്പെടുത്തിയ നീളമേറി ആക്ഷൻ സീക്വൻസുകളുടെ ഒരു മാലയാണ്. ഏതോ അറേബ്യന്‍ മരുഭൂമിയില്‍ തുടങ്ങി, ഒസാക്കയും, ന്യൂയോര്‍ക്കും, പാരീസും എല്ലാം കടന്ന് അടിപൊളി കാഴ്ചയായി അത് വളരും. ഗംഭീരമായ ഷൂട്ടൗട്ടുകൾ, ചേസുകൾ, അചടുലമായ സെറ്റ് പീസുകൾ എന്നിവയെല്ലാം ചിത്രം മൊത്തം നിറഞ്ഞ് നില്‍ക്കുന്നു.
പാരീസിലെ സേക്ര-കൗർ ബസിലിക്കയുടെ മുന്നിൽ വച്ചാണ് ഗംഭീരമായി സ്ക്രീന്‍ പ്ലേ ചെയ്തിരിക്കുന്ന ക്ലൈമാക്‌സ് എടുത്തിരിക്കുന്നത്. ആക്ഷന്‍ പ്രേമികള്‍ക്കിടയിലെ ക്ലാസിക്ക് ചിത്രത്തിന് ക്ലാസിക്ക് അവസാനമാണ് ഇതെന്ന് തന്നെ പറയാം. ഫ്രഞ്ചെസിയിലെ എല്ലാം ചിത്രങ്ങളും സംവിധാനം ചെയ്ത ചാഡ് സ്റ്റാഹെൽസ്കി തന്‍റെ കയ്യിലുള്ള എല്ലാ തുരുപ്പ് ചീട്ടും ഇറക്കിയിരിക്കുന്ന ഈ ക്ലാസ്, മാസ് ക്ലൈമാക്സിന് എന്ന് തന്നെ പറയണം.

John Wick: Chapter 4 Review

The ‘John Wick’ series has been clear and precise in its offering, and Chapter 4, aka JW4, is no different in its premise. It builds on what the franchise has become synonymous with – high-octane, dazzling fight choreography and close-quarter combat featuring Keanu Reeves doing what he does best. But JW4 turns it all up a notch, expanding the mythos of the High Table with old players, featuring Laurence Fishburne, Ian McShane and the late Lance Reddick, but also introduces a mix of new characters who are all instantly memorable.

Scott Adkins is virtually unrecognizable yet thoroughly enjoyable as Killa – a scenery-chewing villain plucked straight out of a James Bond movie. Donnie Yen often steals the show as Caine with his clean and crisp artistry, which warrants his own spin-off. Adding to the list of martial art legends are Hiroyuki Sanada and Marko Zaror, whose distinctive styles are hard to miss. Bill Skarsgård is menacingly measured as Marquis – a stylish baddie begging to be dispatched in the most brutal way. A wildcard thrown into the mix is Shamier Anderson’s mysterious Mr Nobody with his feisty canine companion. Rina Sawayama makes her film debut with some standout sequences of her own. However, the film rests on Keanu Reeves’ stoic shoulders, and his actions continue to speak louder than words with a relentless commitment to up the ante.

This high-caliber roster allows elaborately choreographed fight sequences to be presented in wide frames without fast-paced cuts. The results are breathtaking, with scenes shot inventively to often make JW4 play out like a live-action video game, perfectly capturing this franchise’s tone and feel. Director Chad Stahelski and Keanu Reeves have been pushing for more acknowledgement of stunt work in film. JW4’s remarkable stunt performers pull off innumerable jaw-dropping moments, presenting a showcase of their invaluable contribution to the entertainment industry. If the first John Wick film raised the bar for the spectacle of fight-based storytelling while reinforcing Keanu Reeves as a bona fide action star, JW4 redefines the gold standard for the genre.

Share this post: on Twitter on Facebook

Tags: Hollywood Movie Review John Wick John Wick: Chapter 4 Review Keanu Reeves New Hollywood Movie umikkari

Continue Reading

Previous: Oscars 2023 : ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം
Next: Ponniyin Selvan: 2 Trailer ; ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ട്രെയിലര്‍

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.