
ഇന്ത്യാ പോസ്റ്റിന്റെ (India Post) ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ് ) (Gramin Dak Sevak – GDS) തസ്തികയിലേക്കുള്ള 38,926 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5-നോ അതിനു മുൻപോ ആയി indiapostgdsonline.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബിപിഎം പോസ്റ്റിൽ 12,000 രൂപയും എബിപിഎം, ഡാക് സേവക് തസ്തികകളിൽ 10,000 രൂപയും വേതനമായി ലഭിക്കും.
അപേക്ഷകർ ഇംഗ്ലീഷും ഗണിതവും നിർബന്ധിത വിഷയങ്ങളായുള്ള പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. 18 നും 40 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കേണ്ടതില്ല. ഉദ്യോഗാർഥികളുടെ മെറിറ്റും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രേഖകൾ പരിശോധിക്കുന്നതിനുള്ള അറിയിപ്പ് ലഭിക്കും. ഈ അറിയിപ്പ് ലഭിച്ചാൽ ഒറിജിനൽ ഡോക്യുമെന്റുകളും അവയുടെ ഒരു സെറ്റ് കോപ്പികളുമായി നിർദേശിക്കപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. സ്ഥിരീകരണത്തിന് ശേഷം ആയിരിക്കും പ്രൊവിഷണൽ എൻഗേജ്‌മെന്റ് ഓർഡർ (provisional engagement order) നൽകുക. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മെറിറ്റിലെ അടുത്ത സ്ഥാനാർത്ഥിക്ക് സിസ്റ്റം ജനറേറ്റഡ് ആയുള്ള ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് ലഭിക്കും.
അംഗീകൃത ബോർഡുകളിൽ നിന്ന് പത്താം ക്ലാസ് പാസായവരുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. തസ്തികയിലേക്ക് പരിഗണിക്കുന്ന വിഷയങ്ങളുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മെറിറ്റ് ലിസ്റ്റ്. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് കൂടുതൽ വെയിറ്റേജ് നൽകില്ല എന്ന കാര്യം ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. ഗ്രേഡിങ്ങ് സമ്പ്രദായത്തിൽ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്ക് ഗ്രേഡ് പോയിന്റിനോട് 9.5 കൊണ്ട് ഗുണിച്ച് കണക്കാക്കും. കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷകർക്ക് ഔദ്യോഗിക റിക്രൂട്ട്മെന്റ് അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പു പ്രക്രിയ 2022 നവംബർ 15നകം പൂർത്തിയാകും. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
വിവിധ വകുപ്പുകളിലായി ഗ്രൂപ്പ്-1 തസ്തികകളിലേക്കുള്ള 503 ഒഴിവിൽ തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (Telangana State Public Service Commission (TSPSC)). വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പുറപ്പെടുവിച്ച ആദ്യ ഗ്രൂപ്പ്-1 വിജ്ഞാപനമാണിത്. മണ്ഡൽ പരിഷത്ത് ഡെവലപ്മെന്റ് ഓഫീസർമാർ തസ്തികിലേക്ക് 121 ഒഴിവുകളാണുള്ളത്.
India Post GDS Recruitment 2022
India Post has invited applications for the engagement of Gramin Dak Sevaks (GDS) as Branch Postmaster (BPM), Assistant Branch Postmaster (ABPM) and Dak Sevak. There are around 38,926 vacancies available in different locations of India.
Interested and eligible candidates can apply online through the official website – http://indiapostgdsonline.gov.in. Candidates should note that the applications submitted through any other mode will not be considered and rejected by India Post.
India Post GDS 2022: Educational Qualification
Secondary School Examination pass certificate of 10th standard having passed in Mathematics and English (having been studied as compulsory or elective subjects) conducted by any recognized Board of School Education by the Government of India/State Governments/ Union Territories in India shall be a mandatory educational qualification for all approved categories of GDS.
India Post GDS 2022: Knowledge of Cycling
Knowledge of Cycling is a pre-requisite condition for all GDS posts. In case of a candidate having knowledge of riding a scooter or motor cycle, that may be considered as knowledge of cycling also.