Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Career News

IBPS Recruitment 2022 : IBPS ൽ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ് – IBPS), റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് (Research Associate) അപേക്ഷ ക്ഷണിച്ചു.

തസ്തികയുടെ വിശദാംശങ്ങള്‍ (Post Details)

പൊസിഷൻ: റിസര്‍ച്ച് അസോസിയേറ്റ്
ജോലി സ്ഥലം: ഐബിപിഎസ്, മുംബൈ

ഗ്രേഡ്: ഇ

ശമ്പളം: പ്രതിമാസം 44,900 രൂപ

ഐബിപിഎസില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി ചേരാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ട്. ഔദ്യോഗിക വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ 2022 മെയ് 31നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 1000 രൂപയാണ് അപേക്ഷാ ഫീസ്. 2022 ജൂണിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. പരീക്ഷയ്ക്കും ഡോക്യുമെന്റേഷനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

സെലക്ഷന്‍ പ്രക്രിയ (Selection process)

ഓണ്‍ലൈന്‍ പരീക്ഷ
ഗ്രൂപ്പ് വര്‍ക്കുകള്‍
വ്യക്തിഗത അഭിമുഖം

യോഗ്യത (Requirement)

21 വയസ്സ് മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാകുക. അതായത് ഉദ്യോഗാര്‍ത്ഥി 1995 മെയ് 2 ന് മുമ്പോ 2001 മെയ് 1 ന് ശേഷമോ ജനിച്ചവരാകരുത്.

ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സൈക്കോളജി/എഡ്യൂക്കേഷന്‍/സൈക്കോളജിക്കല്‍ മെഷര്‍മെന്റ്/സൈക്കോമെട്രിക്സ് മാനേജ്മെന്റ് (എച്ച്ആര്‍ സ്‌പെഷ്യലൈസേഷനോടെ) എന്നിവില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

ഉദ്യോഗാര്‍ത്ഥിക്ക് അക്കാദമിക് റിസര്‍ച്ച്/ടെസ്റ്റ് ഡെവലപ്മെന്റ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

എങ്ങനെ അപേക്ഷിക്കാം? (How To Apply?)

അപേക്ഷകര്‍ക്ക് ഐബിപിഎസിന്റെ ഔദ്യോഗിക സൈറ്റ് (https://www.ibps.in/) സന്ദര്‍ശിച്ച് അപേക്ഷിക്കാം, മറ്റ് രീതിയിലൂടെയുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ല.

ഹോം പേജിന്റെ മുകളില്‍ സ്‌ക്രോള്‍ ചെയ്ത് 2022 മെയ് 11ലെ റിസര്‍ച്ച് അസോസിയേറ്റ്‌സ് തസ്തികയുടെ പരസ്യം കാണുന്നതിന് മുകളിൽ ക്ലിക്ക് ചെയ്യുക.

IBPS- Recruitment of Research Associate- Registration starts from May 11 എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറക്കും. തുടര്‍ന്ന് ന്യൂ രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യുക.

ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ഫോട്ടോകളും ഒപ്പും അപ്ലോഡ് ചെയ്യുക.

എല്ലാം കൃത്യമായി പരിശോധിച്ച് 1000 രൂപ ഫീസ് അടയ്ക്കുക

അപേക്ഷാ ഫോം പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ഒബ്ജക്റ്റീവ് ടെസ്റ്റുകള്‍, സൈക്കോളജിക്കല്‍, എഡ്യൂക്കേഷന്‍ ടെസ്റ്റുകള്‍, മറ്റ് സെലക്ഷന്‍ ടൂളുകള്‍ എന്നിവയില്‍ മുന്‍ പരിചയവും കമ്പ്യൂട്ടര്‍ വിജ്ഞാനവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. കൂടാതെ ആറ് മാസത്തേക്ക് ഒരു വെയിറ്റിംഗ് ലിസ്റ്റും നിലനിര്‍ത്തും.

Share this post: on Twitter on Facebook

Tags: IBPS Recruitment 2022 Research Associate umikkari Umikkari Career

Post navigation

Previous Keedam Movie Review : നല്ലൊരു ക്രൈം ത്രില്ലർ ചിത്രമാണ് ‘കീടം’ റിവ്യൂ വായിക്കാം
Next The Gray Man Trailer : റൂസോ ബ്രദേഴ്സിന്‍റെ സംവിധാനത്തില്‍ ധനുഷ് : ഗ്രേ മാന്‍ ട്രെയിലര്‍ കാണാം

Related News

CISF Constable Tradesmen Recruitment 2025: Notification Released for 1161 Vacancies
  • Career News

CISF Constable Tradesmen Recruitment 2025: Notification Released for 1161 Vacancies

Air India to create 2 lakh jobs in India : ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി എയർ ഇന്ത്യ
  • Career News
  • Tech News

Air India to create 2 lakh jobs in India : ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി എയർ ഇന്ത്യ

നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി നിയമനം
  • Career News

നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി നിയമനം

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.