പുതിയ അപ്ഡേഷനുമായി വീണ്ടും ഗൂഗിൾ. സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന ഈ അപ്ഡേഷൻ അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പുതിയ വഴികൾ പരീക്ഷിക്കുകയാണ് ഈ അപ്ഡേറ്റിലൂടെ ഗൂഗിൾ. ഒരു ആശയം ജീവനുള്ളതാക്കാൻ കഴിയുന്ന ചിത്രം സൃഷ്‌ടിക്കുക, അല്ലെങ്കിൽ എഴുതിയ ഡ്രാഫ്റ്റിൽ സഹായം നേടുക എന്നിവയാണ് ഈ അപ്ഡേറ്റിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ അപ്ഡേഷൻ എത്തുന്നതോടെ ചോദ്യങ്ങൾക്ക് കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കാനാകും. പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ സെർച്ചുകൾക്ക് ഒരു ഹ്രസ്വ അവലോകനം നൽകുന്നു. സെർച്ചിൽ അവർ തിരഞ്ഞ വാക്യത്തിലെ വ്യാകരണവും മറ്റ് തെറ്റുകളും പരിശോധിക്കാൻ മറ്റൊരു അപ്‌ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു.
ഗൂഗിൾ സ്ലൈഡിലും മീറ്റിലും കാണുന്ന ഫീച്ചറുകൾക്ക് സമാനമായി ഗൂഗിളിന്റെ ഇമേജൻ ഫാമിലി മോഡലുകളാണ് എസ്‌ജിഇയിലെ ഇമേജ് ജനറേഷൻ നൽകുന്നത്. സെർച്ചിലെ ഗൂഗിളിന്റെ ജനറേറ്റീവ് എഐ, കമ്പനിയുടെ ഇമേജൻ ടെക്‌സ്‌റ്റ്-ടു-ഇമേജ് ഡിഫ്യൂഷൻ മോഡലുകളാണ് നൽകുന്നത്.
ഇത് ഉപയോക്താക്കൾക്ക് സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസിലേക്ക് ആക്‌സസ് നൽകുന്നുണ്ട്. വാക്കുകൾ ഉപയോഗിച്ച് സെർച്ചിൽ ചിത്രങ്ങൾ അഭ്യർത്ഥിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾ ഇമേജ് സെർച്ച് റിസൾട്ടുകൾ ബ്രൗസ് ചെയ്യുമ്പോൾ എഐ സൃഷ്ടിച്ച ചില ചിത്രങ്ങൾ ഗൂഗിൾ കാണിക്കും.
പുതിയ എഐ അപ്ഡേറ്റുകൾ ഉത്തരവാദിത്തത്തോടെയാണ് കൊണ്ടുവരുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.. ഇമേജ് ജനറേഷൻ ടൂൾ ജനറേറ്റീവ് എഐയ്‌ക്കായുള്ള കമ്പനിയുടെ നിരോധിത ഉപയോഗ നയം ലംഘിക്കുന്ന ഒരു ചിത്രങ്ങൾ സൃഷ്‌ടിക്കില്ലെന്ന് ഗൂഗിൾ പറയുന്നുണ്ട്.