കൊച്ചിൻ ഷിപ്പ‍്‍യാർഡ് ലിമിറ്റഡിൽ (Cochin Shipyard Limited) (CSL) വിവിധ പോസ്റ്റുകളിലേക്കായി 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകൾ. CSL റിക്രൂട്ട്മെന്റിനായി മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 6 ആണ്. യോഗ്യതയുള്ളവർക്ക് cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കാം.
പോസ്റ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ഉദ്യോഗാർഥികൾ ആദ്യം റിക്രൂട്ട്മെൻറ് പരീക്ഷ പാസ്സാവണം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. ചോദ്യങ്ങൾ പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് വിഭാഗത്തിൽ നിന്നായിരിക്കും. പാർട്ട് Aയിൽ ജനറൽ ചോദ്യങ്ങളും പാർട്ട് Bയിൽ അപേക്ഷിച്ചിരിക്കുന്ന പോസ്റ്റിന്റെ ട്രേഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതമായിരിക്കും. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പരീക്ഷയിൽ പാസ്സായവരെ പിന്നീട് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി വിളിപ്പിക്കും.
2022 ജൂൺ 6നുള്ളിൽ 35 വയസ്സാണ് പ്രായപരിധി. അതായത് 1987 ജൂൺ 6നോ അതിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. സംസ്ഥാന വിദ്യാഭ്യാസ ടെക്നിക്കൽ ബോർഡിന് കീഴിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ പ്രസ്തുത വിഷയത്തിൽ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫിറ്റർ, ഷിപ്പ്റൈറ്റ് വുഡ് എന്നീ തസ്തികകളിലേക്ക് 10 ക്ലാസും ഐടിഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത.
ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട രീതി
1: കൊച്ചിൻ ഷിപ്പ‍്‍യാർഡ് ലിമിറ്റഡിൻെറ ഔദ്യോഗിക വെബ്സൈറ്റായ cochinshipyard.in തുറക്കുക.
2: ഹോംപേജിൽ ആദ്യം കരിയർ ഓപ്ഷനിലും പിന്നീട് CSL കൊച്ചിയിലും ക്ലിക്ക് ചെയ്യുക
3: ആവശ്യമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കാം.
4: ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.
5: അപേക്ഷാ ഫീസ് അടയ്ക്കുക
6: അപേക്ഷ സമർപ്പിക്കുകയും പ്രിന്റ് എടുക്കുകയും ചെയ്യുക.
പോസ്റ്റുകളിലേക്കുള്ള അപേക്ഷാഫീസ്
ഉദ്യോഗാർഥികൾ ഓൺലൈനായി 400 രൂപയാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. പട്ടികജാതി (SC), പട്ടികവിഭാഗം (ST), ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല.
W6 ലെവലിലുള്ള ജോലികൾക്ക് 22,500 രൂപ മുതൽ 73,750 രൂപ വരെയാണ് ശമ്പളം.
W7 ലെവൽ ജോലികൾക്ക് 23,2500 രൂപ മുതൽ 77000 രൂപ വരെ ശമ്പളം ലഭിക്കും.
W6ൽ ഉൾപ്പെടുന്നവർക്ക് 37105 രൂപയും W7 ലെവലിലുള്ളവർക്ക് 38585 രൂപയും മാസശമ്പളം ലഭിക്കും.
പ്രോവിഡന്റ് ഫണ്ട്, അപകട ഇൻഷൂറൻസ്, ആശുപത്രി ചെലവുകളുടെ റീഇംബേഴ്സ്മെൻറ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
Cochin Shipyard Recruitment
Cochin Shipyard Limited (CSL) is seeking individuals to fill 261 positions of Senior Ship Draftsman, Jr Technical Assistant, Assistant, and others. The online application procedure for CSL Recruitment began on May 14. The last day to register is June 6. Those who are willing to and are eligible should apply online at CSL’s official website, cochinshipyard.in.
To be selected for the posts, candidates will have to clear recruitment exams. The exam will consist of an objective type online test. The Objective type online test will be divided into two parts: general (Part A) and trade/discipline related (Part B). Each question is worth one mark, and there will be no negative marking. Merit lists for each vacancy will be generated based on the marks obtained by candidates in the Objective type online test. Following that, candidates with passing marks will be shortlisted for certificate verification.
Cochin Shipyard Recruitment: Eligibility
Age: The posts have a maximum age limit of 35 years as of 6 June 2022, which implies candidates must have been born on or after 6 June 1987.
Education: Applicants should have at least a three year diploma in mechanical engineering from a State Board of Technical Education securing minimum of 60 per cent of marks or a bachelors degree in relevant fee. For job roles of fitter and Shipwright Wood candidates with class 10 and ITI certification can also apply.
Cochin Shipyard Recruitment: How to apply?
1: Go to CSL’s official website at cochinshipyard.in.
2: On the homepage, first click on the career option and then on CSL, Kochi
3: Register with the Registrar and begin the application process.
4: Upload all relevant papers.
5: Pay the application fee.
6: Submit the application form and print it.
Cochin Shipyard Recruitment: Fee
Candidates must pay a Rs 400 application fee by online payment options (debit/credit card/Internet Banking/Wallets/UPI, etc). The application fee is exempted for candidates from Scheduled Castes (SC), Scheduled Tribes (ST), and Persons with Benchmark Disabilities (PwBD).
Cochin Shipyard Recruitment: Salary
For W6 level jobs, the salary will be in the range of Rs 22,500 to Rs 73,750. For W7 posts, the salary will be in the range of Rs 23.500 to Rs 77,000. The monthly pay should come around Rs 37105 for W6and Rs 38585 for W7 level posts with other benefits including Contributory Provident Fund, Accident Insurance coverage, Reimbursement of Medical expenses under the Contributory Medical Insurance policy, Leave encasement etc