ആപ്പിളിന്റെ ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറന്നു. കമ്പനി സിഇഒ ടിം കുക്ക്, സീനിയര്‍ വൈസ് പ്രസിഡന്റ് ഡെയ്ഡ്രെ ഒബ്രിയന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കാത്തിരുന്ന നിമിഷത്തിനായി നിരവധി ആപ്പിള്‍ ആരാധകരും എത്തിയിരുന്നു. പുതിയ ഐഫോണ്‍ 14, ആപ്പിള്‍ വാച്ച് അള്‍ട്രാ എന്നിവയെ കുറിച്ചറിയാന്‍ മണിക്കൂറുകളോളം ഉപയോക്താക്കള്‍ ക്യൂ നിന്നു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ രാവിലെ 11 മുതല്‍ രാത്രി 10:00 വരെ പ്രവര്‍ത്തിക്കും.
ആപ്പിള്‍ ബികെസി സ്‌റ്റോറില്‍ ഐഫോണ്‍,ഐപാഡ്, ആപ്പിള്‍ വാച്ച്, മാക് ബുക്ക് റേഞ്ച്, ആപ്പിള്‍ ടി വി, ആപ്പിള്‍ അനുബന്ധ ഉത്പന്നങ്ങളും ലഭ്യമാകും. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന സ്റ്റോറിന്റെ മേല്‍ത്തട്ട് ത്രികോണാകൃതിയിലുള്ളതും കൈകൊണ്ട് നിര്‍മ്മിച്ചതുമായ വുഡ് ടൈലുകളും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചതുമാണ്. ഈ ടൈലുകളില്‍ ഓരോന്നും 408 വുഡില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, സ്റ്റോറില്‍ 20 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 100 പേരടങ്ങുന്ന ജീവനക്കാരുണ്ട്.
ദുബായി, ലണ്ടണ്‍ തുടങ്ഹിയ പ്രധാന നഗരങ്ങളിലുള്ളതിന് സമാനമാണ് സ്റ്റോറിന്റെ നിര്‍മ്മിതി. ഫോട്ടോഗ്രാഫി, സംഗീതം, ഗെയിമിംഗ്, ആപ്പ് ഡെവലപ്മെന്റ് എന്നിവയ്ക്കായുള്ള സെഷനുകള്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക്ഷോപ്പുകളും ഇവന്റുകളും ആപ്പിള്‍ നല്‍കും.28,000 ചതുരശ്ര അടി വലുപ്പമുള്ള സ്റ്റോറിലെ കൗതുകങ്ങള്‍ കാണാനായി മണിക്കൂറുകള്‍ക്കു മുന്‍പേ ആളുകള്‍ കാത്തുനില്‍പ്പ് തുടങ്ങിയിരുന്നു. രാജ്യത്ത് ആപ്പിളിന് 25 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ 2020-ല്‍ തുറന്നിരുന്നു.
https://www.apple.com/in/retail/bkc/
Apple Store in Mumbai