പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് വിവരം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം നടത്തുക.
കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു.
20 വർഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി ‘യാത്ര’ എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയയിടത്ത് നിന്നുമാണ് അവര്‍ സിനിമാ ലോകത്തിന്‍റെ ഭാഗമാകുന്നത്.
Malayalam actor and assistant director Ambika Rao, who is best known for her performance in ‘Kumbalangi Nights’ passed away on Monday (June 27) night, after suffering from a cardiac arrest. She was 58. As per the reports, Ambika breathed her last around 10.30 pm at a private hospital in Ernakulam. She was reportedly undergoing treatment after contracting COVID-19.
Ambika Rao entered the movie industry as an assistant director with the 2002 release ‘Krishna Gopalakrishna’ helmed by Balachandra Menon. She has been working in the entertainment industry for nearly two decades and has worked as an assistant director for Mammootty starrers ‘Rajamanikyam’ and ‘Thommanum Makkalum’, and, Prithviraj Sukumaran starrer ‘Vellinakshathram’ among others. She has also acted in many movies including Dileep starrer blockbuster ‘Meesha Madhavan’, ‘Salt and Pepper’, the recent releases ‘Anuraga Karikkin Vellam’, ‘Thamasha’ and ‘Vellam’.
Ambika Rao shot to fame after appearing in Madhu C Narayanan’s directorial ‘Kumbalangi Nights’. Released in 2019, ‘Kumbalangi Nights’ featured Ambika Rao as the mother of Baby and Simmy, played by Anna Ben and Grace Antony respectively.