സൈനിക റിക്രൂട്ട്മെന്‍റിൽ അടിമുടി പരിഷ്ക്കാരങ്ങളുമായി കേന്ദ്ര സർക്കാർ. ഹ്രസ്വകാലത്തേക്കും സൈനികരെ നിയമിക്കുന്നതാണ് ഇതിൽ പ്രധാനം. അഗ്നിപഥ് എന്ന പദ്ധതി അനുസരിച്ച് നാലുവർഷത്തേക്ക് സൈനികരെ നിയമിക്കും. അഗ്നിവീർ എന്ന പേരിൽ 45000 പേർക്കാണ് നിയമനം നൽകുന്നത്. നിലവിൽ വിരമിക്കുന്നതുവരെയോ അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലമാണ് സൈനികർക്കുള്ളത്. അഗ്നിപഥ് പദ്ധതിയിൽ 17.5 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ളവരെയാണ് നിയമിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചതാണ് ഇക്കാര്യം.
ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് നാല് വർഷത്തിനുശേഷം പിരിഞ്ഞുപോകാം. മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ.
റിക്രൂട്ട്മെന്‍റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം ട്രെയിനിങ് നൽകിയശേഷമാണ് നാലു വർഷത്തേക്ക് നിയമിക്കുന്നത്. ഈ കാലയളവിൽ 30000 രൂപ മുതൽ 40000 രൂപ വരെ ശമ്പളം ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും. അടുത്ത 90 ദിവസത്തിനകം നിയമന നടപടികൾ ആരംഭിക്കും. 2023 ജൂലൈയോടെ ആദ്യ ബാച്ച് സജ്ജമാകും. കര, നാവിക, വ്യോമസേനകളിലേക്കാണ് നിയമനമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. അഗ്നിവീർ സേനാംഗങ്ങളായി പെൺകുട്ടികളെയും നിയമിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ അറിയിച്ചു. നിയമന നടപടികൾ ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെ ആയിരിക്കും. നിയമനത്തിനായുള്ള യോഗ്യത നിലവിലുള്ളത് തന്നെയായിരിക്കും.
നാലു വർഷത്തിനുശേഷം പിരിച്ചുവിടുമ്പോൾ 11 മുതൽ 12 ലക്ഷം രൂപ പാക്കേജാണ് ഇവർക്ക് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് പെൻഷന് അർഹതയുണ്ടാകില്ല. പദ്ധതി വിജയിച്ചാൽ വാർഷിക പ്രതിരോധ ബജറ്റിൽ 5.2 കോടിയ രൂപ ലാഭിക്കാനാകുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
The Central government has announced that it will recruit soldiers for the armed forces for a tenure of four years under what it called the Agnipath scheme. Under the new plan, ostensibly launched to curb the ballooning pension bills and to keep the forces lean and more efficient, the government will give the option of extending the service for a full 15-year tenure to only 25 percent of all recruits. These 25 percent soldiers will be the most driven and best performing soldiers. The remaining 75 percent will be asked to leave with a substantial severance. The Center will support them in starting new careers or higher education. The Ministry of Home Affairs said the soldiers, to be called Agniveers, will be preferred during the recruitment drive for Central Armed Police Force (CAPF). Several states have promised that those discharged from the armed forces will be preferred for police recruitment.
According to reports, the monthly salary of an Agniveer soldier for the first year will be Rs 30,000. However, they will receive only Rs 21,000. Rs 9,000 per month will be deducted from their salaries monthly. This money will go to a corpus. The Center will add an equal amount as the soldiers to the fund. At the time of exit after four years, Agniveer soldiers will be paid around Rs 11.77 lakh, lump-sum. The corpus will be called Seva Nidhi and the Seva Nidhi Package will be exempted from income tax.
For the second year, the overall salary will be Rs 33,000. 30 percent will be deducted for Seva Nidhi Package. For the third year the salary will be Rs 36,500. For the fourth year the salary will be Rs 40,000. Soldiers will not be entitled to gratuity.
There won’t be any provident fund deductions as the Seva Nidhi is similar to the employee provident fund scheme. The soldiers will get a free insurance cover of Rs 48 lakh for the duration of their service period.
The Central government is projecting the Agnipath scheme as the much-needed overhaul of the decades-old recruitment process. The government claims the scheme will lead to an improvement in the age profile of the three services. The Army said the Agniveer scheme will also help reduce the average age from 32 to 26. The scheme was implemented after two years of talks. The three service chiefs are in strong agreement with the scheme. Implementing this scheme will help the government free up funds for the modernization of the forces.