പുതിയ കാലത്തെ തൊഴിലന്വേഷണത്തിൽ ലിങ്ക്ഡ്ഇൻ (LinkedIn) ഒഴിച്ചുകൂടാനാകാത്ത ഒരു സോഷ്യൽ പ്ലാറ്റ് ഫോം ആണ്. പലരും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നത് ഇഷ്ട മേഖലകളിലുള്ള പ്രഫഷനലുകളുടെ വിവരങ്ങൾ ലഭിക്കാനാണ്. നിശ്ശബ്ദ കാഴ്ചക്കാരനായി നിൽക്കാതെ മറ്റുള്ളവരുമായി ലിങ്ക്ഡ്ഇന്നിൽ തന്നെ സംവദിക്കുന്നതും അവരുടെ പോസ്റ്റുകളിൽ കമന്റിടുന്നതുമൊക്കെ ഏറെ ഗുണം ചെയ്യും.
പ്രൊഫൈൽ എപ്പോഴും സജീവമായി നിലനിർത്തേണ്ടത് ആവശ്യമാണ്. കരിയറിലെ പുതിയ നേട്ടങ്ങൾ, ആർജിച്ച സ്‌കിൽസ് ( Skills) എന്നിവയൊക്കെ അപ്ഡേറ്റ് ചെയ്യുന്നതും ലിങ്ക്ഡ്ഇൻ നെറ്റ്വർക്കിലുള്ളവരെ നമ്മിലേക്കു കൂടുതൽ അടുപ്പിക്കും. ലിങ്ക്ഡ്ഇന്നിൽ ഒരു കോടിയിലധികം തൊഴിൽ നോട്ടിഫിക്കേഷനുകളുണ്ട്. ഇവയിൽ ചില കീവേഡുകളുണ്ടാകും. അവ രേഖപ്പെടുത്തി വയ്ക്കണം. ഇവ ഒരു പക്ഷേ നിങ്ങളുടെ സ്‌കിൽസുമായി ബന്ധപ്പെട്ടതാകും. കൃത്യമായ കീവേഡുകൾ റിക്രൂട്ടറെ നമ്മിലേക്കു നയിച്ചേക്കാം. ലിങ്ക്ഡ്ഇൻ പ്രൊഫൈലിന് ഒരു റെസ്യൂമെയുടെ സ്വഭാവവുമുണ്ട്. വിഡിയോ റെസ്യൂമെകൾ, നിങ്ങൾ പങ്കെടുത്തതോ നേതൃത്വം വഹിച്ചതോ ആ പരിപാടികളുടെ വിഡിയോകൾ, തയാറാക്കിയ സ്ലൈഡുകൾ എന്നിവയൊക്കെ അപ്ലോഡ് ചെയ്യാം. ലിങ്ക്ഡ്ഇന്നിലെ പ്രമുഖരായ കുറച്ചു പ്രഫഷനലുകളുടെ പ്രൊഫൈൽ നോക്കിയാൽ ഇതിനുള്ള മാർഗനിർദേശം ലഭിക്കും. ലിങ്ക്ഡ്ഇന്നിലെ ഗ്രൂപ്പുകൾ സമാനമേഖലയും സ്‌കിൽസ് ഉള്ളവർക്ക് സംവദിക്കാനും തമ്മിലറിയാനും സാധിക്കുന്നു. ഇത്തരം ഗ്രൂപ്പുകളിൽ അംഗമാകണം. ചില ഗ്രൂപ്പുകളുടെ പേരിനൊപ്പം ലയൺ (ലിങ്ക്ഡ് ഇൻ ഓപ്പൺ നെറ്റ്വർക്കേഴ്സ്) എന്നു ചേർത്തിട്ടുണ്ടാകും. ഇവരുടെ നെറ്റ്വർക്ക് വളരെ വലുതായിരിക്കും. ഇവരുമായുള്ള ചങ്ങാത്തം നമ്മുടെ നെറ്റ്വർക്ക് വളർത്താൻ ഉപകരിക്കും.
ലിങ്ക്ഡ്ഇന്നിനെ മൈക്രോസോഫ്റ്റ് (Microsoft) ഏറ്റെടുത്തപ്പോൾ വന്ന മാറ്റങ്ങളിൽ ശ്രദ്ധേയമാണ് “റെസ്യൂമെ അസിസ്റ്റന്റ്’ (Resume Assistant). റെസ്യൂമെകളുടെ തരംതിരിക്കലിനായി ലോകമെങ്ങും ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുതുടങ്ങിയതോടെ ഇവ കൃത്യമായി എഴുതേണ്ടത് അത്യാവശ്യമായി. വിജയകരമായ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ വിലയിരുത്തി, മികച്ച റെസ്യൂമെ തയാറാക്കാൻ സഹായിക്കും. മൈക്രോസോഫ്റ്റ് ഓഫിസിനൊപ്പമുള്ള സേവനം “ഓഫിസ് 365 (Office 365) എന്ന പദ്ധതിയിൽ അംഗമാകുന്നവർക്കേ ലഭിക്കൂ.
കോളജുകളിൽനിന്നും മേലധികാരിയിൽ നിന്നുമൊക്കെ നാം റെക്കമന്റേഷൻ ലെറ്ററുകൾ വാങ്ങിയിട്ടുണ്ടാകാം. ലിങ്ക്ഡ്ഇന്നിലും റെക്കമന്റേഷൻ (Recommendation) സാധ്യമാണ്; നമ്മുടെ നെറ്റ്വർക്കിൽ പെട്ട വ്യക്തികളിൽനിന്ന്. നമ്മുടെ വിദ്യാഭ്യാസ, കരിയർ മേഖലകളുമായി ബന്ധപ്പെട്ടവരിൽ നിന്നാണു റെക്കമന്റേഷൻ തേടേണ്ടത്. അതുപോലെ തന്നെ സ്‌കിൽസിനു അംഗീകാരം നൽകാനും നെറ്റ്വർക്കിലുള്ളവർക്കു കഴിയും. സ്കിൽ എൻഡോഴ്സ്മെന്റ്’ എന്നറിയപ്പെടുന്ന ഈ പ്രക്രിയ നമ്മുടെ സാധ്യതകൾ പതിൻമടങ്ങ് കൂട്ടും. വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യാൻ താൽപര്യമുള്ള സ്ഥലം, പ്രൊഫൈലിൽ സ്വന്തം പ്രഫഷനൽ ചിത്രം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവർ റിക്രൂട്ടറുടെ കണ്ണിൽപ്പെടാനുള്ള സാധ്യത പല മടങ്ങാണ്.ലിങ്ക്ഡ് ഇന്നിൽ കൊടുത്തിരിക്കുന്ന ചിത്രം തന്നെ മറ്റ് ഓൺലൈൻ അക്കൗണ്ടുകളിലും ഉപയോഗിക്കുന്നതു ഗുണം ചെയ്യും. റിക്രൂട്ടർക്ക് ആശയക്കുഴപ്പമില്ലാതെ നമ്മെ തിരയാം.
About LinkedIn
Founded in 2003, LinkedIn connects the world’s professionals to make them more productive and successful. With more than 830 million members worldwide, including executives from every Fortune 500 company, LinkedIn is the world’s largest professional network. The company has a diversified business model with revenue coming from Talent Solutions, Marketing Solutions, Sales Solutions and Premium Subscriptions products. Headquartered in Silicon Valley, LinkedIn has offices across the globe.