Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Upcoming Malayalam Movies on OTT April 2022: ഏപ്രിലിൽ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

Upcoming Malayalam Movies on OTT April 2022
Upcoming Malayalam Movies on OTT April 2022

ഏപ്രിൽ മാസം ഒടിടിയിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, പ്രഭാസ് ചിത്രം രാധേ ശ്യാം, ദുൽഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്പർ രമേശൻ, ടൊവിനോ ചിത്രം നാരദൻ, ഷെയ്ൻ നിഗം ചിത്രം വെയിൽ എന്നിവയാണ് ഏപ്രിൽ മാസം വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Bheeshma Parvam OTT Release: ഭീഷ്മപർവ്വം

മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് (Amal Neerad) സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വം ഒടിടിയിലേക്ക്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് (Disney Plus Hotstar) ചിത്രം റിലീസ് ചെയ്യുന്നത്. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Radhe Shyam OTT Release: രാധേ ശ്യാം

‘ബാഹുബലി’യിലൂടെ പാൻ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ (Prabhas) ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തിയത്. ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈമിലാണ് (Amazon Prime) ചിത്രം റിലീസ് ചെയ്യുന്നത്.

Hey Sinamika OTT Release: ഹേ സിനാമിക

പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ ഏപ്രിൽ​ഒന്നിന് നെറ്റ്ഫ്ളിക്സിൽ (Netfix) റിലീസ് ചെയ്യും. ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

Thirimali OTT Release: തിരിമാലി

യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രമാണ് തിരിമാലി. ബിബിൻ ജോർജ് (Bibin George), ധർമ്മജൻ (Darmajan), ജോണി ആന്റണി (Johny Antoney) എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച തിരിമാലി ഏപ്രിൽ ഒന്നിന് മനോരമ മാക്സിൽ റിലീസ് ചെയ്യുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

Member Rameshan 9aam Ward OTT Release: മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്

അര്‍ജ്ജുന്‍ അശോകന്‍ (Arjun Ashokan) നായകനാവുന്ന ചിത്രമാണ് ‘മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്’. ബോബന്‍ & മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഏപ്രിൽ ഒന്നിന് സീ5ൽ (Zee5) ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Naradan OTT Release: നാരദൻ

ടൊവിനോ തോമസ്(Tovino Thomas) , അന്ന ബെൻ (Anna Ben) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു (Ashique Abu) സംവിധാനം ചെയ്യുന്ന ‘നാരദന്‍’ ഏപ്രിൽ എട്ടിന് ആമസോൺ പ്രൈമിൽ ( Amazon Prime) റിലീസിനെത്തും.

Veyil OTT Release: വെയിൽ

ഷെയ്ന്‍ നിഗത്തെ (Shine Nigam) നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വെയിൽ. ഏപ്രിൽ 15ന് ചിത്രം ആമസോൺ പ്രൈമിൽ ( Amazon Prime) റിലീസ് ചെയ്യും.

പൃഥ്വിരാജ്, സുരാജ് ‘ജന ഗണ മന’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു : Jana Gana Mana trailer
https://youtu.be/NoNEnALJg7Q

Share this post: on Twitter on Facebook

Tags: Amal Neerad Amazon Prime Anna Ben Arjun Ashokan Bheeshma Parvam Disney Plus Hotstar Dulquer Salmaan Hey Sinamika OTT Release Mammootty Member Rameshan 9aam Ward Naradan netflix New Malayalam OTT April 2022 OTT Release Prabhas Radhe Shyam Shine Nigam Thirimali Tovino Thomas umikkari Upcoming Malayalam Movies Veyil

Post navigation

Previous പൃഥ്വിരാജ്, സുരാജ് ‘ജന ഗണ മന’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു : Jana Gana Mana trailer
Next ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Related News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.