ഇന്റർനെറ്റ് സ്വകാര്യമില്ലാത്ത സാധാരണഫോണുകളിലും യുപിഐ ഉപയോഗിക്കാവുന്ന ‘യുപിഐ 123 പേ’ എന്ന സംവിധാനം റിസർവ് ബാങ്ക് അവതരിപ്പിച്ചു. രാജ്യത്ത് 40 കോടിയിലധികം ജനങ്ങൾ ഇന്റെർനെറ്റില്ലാത്ത സാധാരണ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് ഇത്. നേരത്തെ സ്മാർട്ഫോണുകളിൽ മാത്രമാണ് യുപിഐ സംവിധാനം ലഭിച്ചിരുന്നത്.
യുപിഐ ഐഡി ഉള്ളവർക്കാണ് യുപിഐ 123 സേവനം ഉപയോഗിക്കാനാവുക. നിങ്ങളുടെ ഫോണിൽ നിന്ന് *99# എന്നതിലേക്ക് ഡയൽ ചെയ്താൽ യുപിഐ ഐഡി എടുക്കാൻ സാധിക്കും. ഇതിനായി, നിങ്ങളുടെ ബാങ്ക്, ഡെബിറ്റ് കാർഡിന്റെ അവസാന നാല് നമ്പർ, കാർഡിന്റെ എക്സ്പയറി നമ്പർ എന്നിവ അതിൽ പറയുന്ന നിർദേശപ്രകാരം നൽകണം. ഇതിനു ശേഷം ഒരു യുപിഐ പിൻ നൽകാൻ ആവശ്യപ്പെടും. അത് നൽകുന്നതോടെ നിങ്ങളുടെ യുപിഐ ഐഡി ആക്ടിവേറ്റാകും.
യുപിഐ 123 എങ്ങനെ ഉപയോഗിക്കാം?
| ഐവിആർ (IVR) നമ്പർ 08045163666 നിങ്ങളുടെ ഫോണിൽ ഡയൽ ചെയ്യുക.
| ഐവിആർ മെനുവിൽ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
| തുടർന്ന്, യുപിഐയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുക
| ബാങ്ക് സ്ഥിരീകരിക്കാൻ ‘1’ അമർത്തുക.
| നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാൻ ‘1’ അമർത്തുക.
| പണം സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ നൽകുക.
| നൽകിയ വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
| നിങ്ങൾ അയക്കാൻ ആഗ്രഹിക്കുന്ന തുക രേഖപ്പെടുത്തുക.
| നിങ്ങളുടെ യുപിഐ പിൻ നൽകുക, അതോടെ പണം അയക്കൽ പൂർത്തിയാകും.
ഉപയോക്താക്കൾക്ക് ഈ സംവിധാനത്തിലൂടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണമയക്കാനും ബില്ലുകൾ അടയ്ക്കാനും വാഹനങ്ങളുടെ ഫാസ്റ്റ് ടാഗുകൾ റീചാർജ് ചെയ്യാനും മൊബൈൽ ബില്ലുകൾ അടയ്ക്കാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും കഴിയും. ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും യുപിഐ മാറ്റി നൽകാനോ ഇതിലൂടെ കഴിയും.
യുപിഐ 123 പേയിൽ താഴെ നാല് കാര്യങ്ങളും ഉൾപ്പെടുന്നു:
ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം: ഫീച്ചർ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും, അതിലൂടെ സ്മാർട്ട്ഫോണുകളിൽ ലഭ്യമായ യുപിഐ ഫംഗ്ഷനുകൾ ഉപയോഗിക്കാനാവും.
മിസ്‌ഡ് കോൾ: ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാനും പണം സ്വീകരിക്കൽ, പണം കൈമാറ്റം ചെയ്യൽ, പതിവ് വാങ്ങലുകൾ, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയ പതിവ് ഇടപാടുകൾ ഒമർച്ചന്റ് ഔട്ട്‌ലെറ്റിൽ പ്രദർശിപ്പിക്കുന്ന നമ്പറിൽ മിസ്‌ഡ് കോൾ നൽകിക്കൊണ്ട് ചെയ്യാൻ സാധിക്കും. യുപിഐ പിൻ നൽകി ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാൻ ഉപഭോക്താവിന് ഒരു ഇൻകമിംഗ് കോളും ലഭിക്കും.
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR): ഇന്റർനെറ്റ് കണക്ഷനില്ലാതെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഐവിആർ നമ്പറുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ്, മറ്റ് സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ ഫീച്ചർ ഫോണുകളിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച നമ്പറിലേക്ക് കോൾ വിളിക്കുകയും യുപിഐ ഓൺ-ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം.
അടുത്ത് നിന്നുള്ള ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകൾ: ശബ്‌ദ തരംഗങ്ങൾ ഉപയോഗിച്ച് ഏത് അടുത്തുള്ള ഉപകരണത്തിലേക്കും ഇന്റർനെറ്റില്ലാതെ ഇത് ഡാറ്റ കൈമാറും.