Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Entertainment News

‘മുന്നേറി നാം’, വനിതാദിന ഗാനവുമായി ബിജിബാല്‍

ലോക വനിതാ ദിനം ആഘോഷിക്കുകയാണ് ഇന്ന്. ‘നാളത്തെ സുസ്ഥിരതയ്‌ക്ക്‌ ഇന്ന് ലിംഗസമത്വം’എന്നതാണ് ഈ വർഷത്തെ അന്താരാഷ്‍ട്ര വനിതാ ദിനാഘോഷത്തിന്റെ മുദ്രാവാക്യം. ലിംഗഭേദമില്ലാതെ തുല്യനീതി നടപ്പാകുന്ന ഒരു ലോകമാണ് വിഭാവനം ചെയ്യുന്നത്. ഇതാ വനിതാ ദിനത്തില്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംഗീത സംവിധായകൻ ബിജിബാല്‍.

ലിംഗപരമായ മുൻവിധികളില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്നത് വനിതാ ദിനത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിലും രാഷ്‌ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്‌ത്രീകളുടെ നേതൃത്വം പ്രോൽസാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്‌ത്രീകളെ ആദരിക്കുക തുടങ്ങിയവ വനിതാ ദിന ആചരണത്തിന്റെ ഭാഗമാണ്. മാർച്ച് എട്ട് അന്താരാഷ്‍ട്ര വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ മലയാളത്തിൽ ഈ ആശയങ്ങളെ സന്നിവേശിപ്പിച്ച് വനിതാ ദിന ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ബിജിബാൽ. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വി എസ് ശ്യാം. പാടിയത് നിഷി.

ഗാനത്തിന്റെ വരികള്‍

മുന്നേറിയീ വഴി നീളെ നാം
കൈകോർക്കയായ് നാമൊരുമയായ്
കനൽ പാതയിൽ കരൾ കോർത്തു നാം
കനിവോടെയീ പൊരുൾ ചേർത്തു നാം

നാമുണരുമീ പുതുവെയിലിനാൽ
പ്രഭചൊരിയുമീ ലോകം, നിറയെ
നാം പകരുമീ സമഭാവനം
കടപുഴകുമീ കദനം, തനിയെ

പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ

വേർതിരിവുകൾ, വീൺവാക്കുകൾ
വെന്നീടുമീ പെൺബലം, അകലെ
നാമണയുമീ പെൺവഴികളിൽ
വിടരുവതോ ഒരു പുതുയുഗം,അരികെ

പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ

അഭിഷേക് കണ്ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ലിതിൻ പോള്‍ വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. സുമേഷ് സുബ്രഹ്‍മണ്യനാണ് വിഡിയോയുടെ കണ്‍സെപ്റ്റ്, ശ്യാം ശശിധരനാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

Share this post: on Twitter on Facebook

Tags: BIJIBAL MUNNERI NAAM newmalayam umikkari WOMENS DAY SPECIAL

Post navigation

Previous ദുല്‍ഖര്‍ സൽമാന്റെ ‘സല്യൂട്ട്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Next റോഷൻ – അന്ന ബെൻ കൂട്ടുകെട്ട്; വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU
  • Entertainment News

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans
  • Entertainment News

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.