Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

അഭിനേതാക്കളെ തേടി ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് മമ്മൂട്ടി ‘സിബിഐ 5’ ആരംഭിച്ചത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷവും മമ്മൂട്ടി ലിജോയുടെ ക്യാമറയ്ക്കു മുന്നിലേക്കാണ് എത്താനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായുള്ള ചെറുചിത്രമാണിത്. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ഒരു കാസ്റ്റിംഗ് കോള്‍ അറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്.

Casting Call Poster

9 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികളെയും 40-70 വയസ്സ് പ്രായമുള്ള സ്ത്രീകളെയും 45-70 വയസ്സ് പ്രായമുള്ള പുരുഷന്മാരെയുമാണ് ലിജോ തേടുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമടക്കമാണ് അപേക്ഷകള്‍ അയക്കേണ്ടത്. കുട്ടികള്‍ KIDS4LJPNEXT@GMAIL.COM എന്ന ഇമെയില്‍ വിലാസത്തിലേക്കും മുതിര്‍ന്നവര്‍ ACTORS4LJPNEXT@GMAIL.COM എന്ന വിലാസത്തിലേക്കുമാണ് അപേക്ഷകള്‍ അയക്കേണ്ടത്.
എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയെ ആസ്‍പദമാക്കിയാണ് ലിജോ ചിത്രമൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് ഈ കഥ. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Share this post: on Twitter on Facebook

Tags: Lijo Jose Pellissery Mammootty MT Vasudevn Nair Nanpakal Nerathu Mayakkam netflix newmalayam umikkari

Post navigation

Previous പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ‘ബ്രോ ഡാഡി’ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍
Next മലയാളം, തമിഴ് ഭാഷകളിലായി ഒരു ത്രില്ലർ സിനിമ ‘അദൃശ്യം’ ടീസർ കാണാം

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.