Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

ഐഫോണ്‍ 13 ഇനി മുതൽ ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, ആപ്പിള്‍ അതിന്റെ ഏറ്റവും പുതിയ മുന്‍നിര ഐഫോണ്‍ 13 ന്റെ ട്രയല്‍ നിര്‍മ്മാണം ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്‌കോണ് പ്ലാന്റില്‍ ആരംഭിച്ചു. ആഭ്യന്തര വിപണികള്‍ക്കും കയറ്റുമതിക്കും പറ്റാവുന്ന വിധത്തില്‍ അതേ സൗകര്യത്തിലുള്ള സ്മാര്‍ട്ട്ഫോണിന്റെ വാണിജ്യ ഉല്‍പ്പാദനം 2022 ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിളിന്റെ ആഗോള വിപണി സപ്ലൈ മെച്ചപ്പെടുത്താന്‍ ഈ ശ്രമം സഹായിക്കും. ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ 20-30 ശതമാനവും സാധാരണയായി കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളും രാജ്യത്തിനകത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. നിലവില്‍ അര്‍ദ്ധചാലക ചിപ്പുകള്‍ക്ക് ലോകമെമ്പാടും വലിയ ക്ഷാമം നേരിടുന്നത് ആപ്പിളിനെയും ബാധിച്ചിട്ടുണ്ട്.

ഐഫോണിന്റെ താരതമ്യേന കുറഞ്ഞ വിലയുള്ള മോഡലുകള്‍, അതായത് ഐഫോണ്‍ 11, 12 എന്നിവയാണ് കാര്യമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 70 ശതമാനവും ആപ്പിള്‍ നിര്‍മ്മിക്കുന്നു. ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്‌കോണ്‍ പ്ലാന്റ് ഇതിനകം ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയുടെ ഉല്‍പ്പാദനത്തിന്റെ കേന്ദ്രമാണ്.

കൂടാതെ, ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണം ബെംഗളൂരുവിലെ വിസ്ട്രോണ്‍ പ്ലാന്റിലാണ് നടക്കുന്നത്. ഐഫോണ്‍ 13 ഇന്ത്യയുടെ ഉല്‍പ്പാദന ശേഖരത്തിലേക്ക് ചേര്‍ക്കുന്നത് ആപ്പിളിന് വളരെയധികം ഗുണം ചെയ്യും, ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. എന്നാല്‍ ഐഫോണ്‍ 13 ന്റെ മറ്റ് വേരിയന്റുകള്‍ നിര്‍മ്മിക്കാന്‍ തത്കാലം ആപ്പിളിന് പദ്ധതിയില്ല.

ആപ്പിളിന്‍റെ ഈ വര്‍ഷം ഇറങ്ങിയ ഫോണാണ് ഐഫോണ്‍ 13. ഐഫോണ്‍ 13ന് 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഉള്ളത്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 12 എംപി ഡ്യൂവല്‍ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. മുന്‍ ക്യാമറയും 12എംപിയാണ്. 128 ജിബി ഡ്യൂവല്‍ സിംപതിപ്പാണ് ഇത്. 5ജി സപ്പോര്‍ട്ട് നല്‍കും. ഐഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3450എംഎഎച്ച് ബാറ്ററി 18 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം.

Share this post: on Twitter on Facebook

Tags: apple iPhone iphone13 umikkari

Post navigation

Previous വൺപ്ലസ് 10 പ്രോ ജനുവരിയിൽ വിപണിയിലേക്ക്
Next പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു.

Related News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.