Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

വിന്‍ഡോസ് ഫ്രീ അപ്ഡേറ്റ് അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. : Microsoft has ended Windows Free Update.

ഫ്രീയായി അപ്ഡേറ്റ് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് ഫ്രീയായി വിൻഡോസ് 11-ലേക്ക് ഇനി മുതൽ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാനാകില്ല. ഇതിനുള്ള പഴുതുകളാണ് മൈക്രോസോഫ്റ്റ് അടച്ചത്. ദി വെർജിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിൻഡോസ് 11 ആക്ടീവാക്കുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 കീകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. എങ്കിലും ഈ കീകൾ ഉപയോഗിച്ച് ഇതുവരെ ഉപയോക്താക്കൾക്ക് ‌വിൻഡോസ് 11 ആക്ടീവാക്കാൻ കഴിയുമായിരുന്നു. ഈ ആഴ്‌ച മുതൽ, വിൻഡോസ് 11-ന്റെ ക്ലീൻ ഇൻസ്റ്റാളേഷനുകൾക്കായി വിന്‌‍ഡോസ് 7 കീകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ പൂർണ്ണമായും തടഞ്ഞിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് തന്നെയാണ് വ്യക്തമാക്കിയത്.

വിൻഡോസ് 7 അല്ലെങ്കിൽ വിൻഡോസ് 8-ൽ നിന്ന് വിൻഡോസ് 11-ലേക്ക് ഇതിനകം തന്നെ അവരുടെ കമ്പ്യൂട്ടർ അപ്‌ഗ്രേഡ് ചെയ്‌തിട്ടുള്ളവരെയോ ആക്ടീവേഷനായി ഈ പഴയ കീകൾ ഉപയോഗിച്ചിട്ടുള്ളവരെയോ മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം ബാധിക്കില്ല. അവരുടെ ഡിജിറ്റൽ ലൈസൻസുകൾ സാധുതയുള്ളതും പ്രവർത്തനക്ഷമവുമായിരിക്കും.

ശരിയായ ചാനലുകളിലൂടെ പുതിയ വിൻഡോസ് പതിപ്പുകളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കമാണിതെന്ന് സൂചനയുണ്ട്. സൗജന്യ അപ്‌ഗ്രേഡുകൾ മുമ്പത്തെ വിൻഡോസ് റിലീസുകളുടെ ഒരു സവിശേഷതയായിരുന്നു. എന്നാൽ മൈക്രോസോഫ്റ്റ് ഇപ്പോൾ അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 11 ആക്‌സസ് ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ആക്ടിവേഷനും ലൈസൻസിംഗും സംബന്ധിച്ച് കർശനമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ട് .

വിൻഡോസ് 10-ൽ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവർ സിസ്റ്റത്തിലെ വിൻഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ട്.

Share this post: on Twitter on Facebook

Tags: Microsoft Tech News umikkari WINDOWS Windows Free Update

Post navigation

Previous സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസുമായി ​ഗൂ​ഗിൾ : Improving Google Search with generative AI
Next വന്‍ ഓഫറുകളുമായി പിവിആര്‍ ; 699 രൂപക്ക് 10 സിനിമ വരെ കാണാം : 10 films for ₹699 PVR INOX announces monthly plan

Related News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.