Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

Apple was fined $20 million : ആപ്പിളിന് 20 മില്യൺ ഡോളർ പിഴ

ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് “ദുരുപയോഗം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തിൽ ബ്രസീൽ നീതിന്യായ മന്ത്രാലയം സെപ്റ്റംബറിൽ ആപ്പിളിന് ഏകദേശം 2.5 മില്യൺ ഡോളർ പ്രത്യേക പിഴ ചുമത്തുകയും ചാർജറുകളില്ലാതെ 12, 13 മോഡൽ ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പളിനെ വിലക്കുകയും ചെയ്തതിരുന്നു. ബ്രസീലിയൻ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി സാവോ പോളോ സിവിൽ കോടതി ജഡ്ജി 100 ദശലക്ഷം റീസ് ( 1,214,500 രൂപ) വിധിച്ചിരുന്നു. ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ 2020 ഒക്ടോബറിൽ പുതിയ ഐഫോണുകൾക്കൊപ്പം ചാർജറുകൾ ഉൾപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയിരുന്നു.

എന്നാൽ ആദ്യം വാങ്ങിയ ഉത്പന്നം പ്രവർത്തിപ്പിക്കാൻ രണ്ടാമത് മറ്റൊരു ഉത്പന്നം കൂടി വാങ്ങേണ്ട അവസ്ഥയാണെന്ന് ജഡ്ജി കാരമുരു അഫോൺസോ ഫ്രാൻസിസ്കോ തന്റെ വിധിയിൽ എഴുതി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഐഫോൺ മോഡലുകൾ 12 ഉം 13 വാങ്ങിയ ബ്രസീലിലെ എല്ലാ ഉപഭോക്താക്കൾക്കും ചാർജറുകൾ വിതരണം ചെയ്യാൻ അദ്ദേഹം കാലിഫോർണിയ കമ്പനിയോട് ഉത്തരവിട്ടു. കൂടാതെ എല്ലാ പുതിയ ഫോണുകൾക്കൊപ്പവും അവ ഉൾപ്പെടുത്താനും ഉത്തരവായി.

വിവിധ രാജ്യങ്ങളിൽ ചാർജറുമായി ബന്ധപ്പെട്ട പ്രതിസന്ധി ആപ്പിൾ നേരിടുകയാണ്. 2024 അവസാനം മുതൽ എല്ലാ സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ക്യാമറകളും യുഎസ്‌ബി-സി പോർട്ടുകൾ സിംഗിൾ ചാർജർ സ്റ്റാൻഡേർഡായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഇതും ആപ്പിളിന് അധിക ബാധ്യതയായിരിക്കുകയാണ്. ഈ ഉത്തരവോടെ ആപ്പിളിന് ഫോൺ ഡിസൈൻ മാറ്റേണ്ടി വരും.

Apple was fined $20 million

A Brazilian judge fined Apple $20 million Thursday for selling iPhones without chargers, calling it an “abusive practice” that forces customers to buy an additional product. The decision, which can be appealed, came after Brazil’s justice ministry slapped a separate fine of nearly $2.5 million on Apple in September over the same issue and barred the US tech giant from selling its iPhone 12 and 13 models without chargers.

The new fine, 100 million reais, was awarded by a Sao Paulo civil court judge as damages in a lawsuit filed by the Brazilian Consumers’ Association. Apple stopped including outlet chargers with new iPhones in October 2020, saying it wanted to help reduce electronics waste. But the move effectively “requires consumers to purchase a second product in order for the first to work,” Judge Caramuru Afonso Francisco wrote in his ruling. He ordered the California company to supply chargers to all consumers in Brazil who bought iPhone models 12 or 13 in the past two years, and begin including them with all new purchases.
Last week, the European Parliament passed a law requiring all smartphones, tablets and cameras to use USB-C ports as the single charger standard from late 2024, which will force Apple to change its phone designs.

Share this post: on Twitter on Facebook

Tags: Apple IPhone Apple was fined $20 million Caramuru Afonso Francisco iPhones without chargers Tech News umikkari

Post navigation

Previous YouTube handles : സപ്പോര്‍ട്ടിങ് ഹാന്‍ഡിലുകളുമായി യൂട്യൂബ്
Next Vichitram Movie Review : ഒരു മിസ്റ്ററി ത്രില്ലർ; ‘വിചിത്രം’ റിവ്യൂ

Related News

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

The Best AI Productivity Tools in 2025
  • Tech News

The Best AI Productivity Tools in 2025

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.