ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായി ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ (‘Chello Show’) തിരഞ്ഞെടുക്കപ്പെട്ടു. പാൻ നളിൻ (Pan Nalin) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.2021-ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
2021 ഒക്ടോബറിൽ നടന്ന വല്ലാഡോലിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ ചെല്ലോ ഷോ’ ഗോൾഡൻ സ്പൈക്ക് പുരസ്‌കാരവും നേടിയിരുന്നു.”വരാനിരിക്കുന്ന കാലഘട്ടത്തിന്റെ കഥ” എന്നാണ് ഡേവിഡ് എര്‍ലിച്ച് ‘ചെല്ലോ ഷോ’ യെ വിശേഷിപ്പിച്ചത്.ഒന്‍പതു വയസുക്കാരനായ ഗുജറാത്തി ആണ്‍ക്കുട്ടിയുടെ കഥ പറയുന്ന ചിത്രം അവന്റെ സ്വപ്‌നത്തിലേയ്ക്കുളള യാത്രയാണ് കാണിക്കുന്നത്.ഭവിൻ റബാരിയാണ് ഈ കഥാപാത്രം ചെയ്യുന്നത്. കശ്മീര്‍ ഫൈല്‍സ്, ആര്‍ആര്‍ആര്‍ എന്നിവയാണ് ഇന്ത്യയുടെ പരിഗണനയിലുണ്ടായ മറ്റു ചിത്രങ്ങള്‍. രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ആര്‍ആര്‍ആര്‍’എന്ന ചിത്രത്തിനു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ ഓസ്‌കാര്‍ എന്‍ട്രിയായി ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുത്തത് വിനോദ്‌രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ കൂഴങ്കല്‍’ ആയിരുന്നു. ഇതുവരെ ഓസ്‌കാര്‍ എന്ന സ്വപ്‌നത്തിലേയ്ക്കു എത്താന്‍ കഴിയാത്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ 2001 ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ‘ ലഗാനു’ കഴിഞ്ഞിരുന്നു.