Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Entertainment News

Praggnanandhaa beats Carlsen : ‘കാള്‍സനെ’ വീഴ്ത്തി, ഇനി പ്രഗ്നാനന്ദയുടെ കാലം

Praggnanandhaa beats Carlsen
വര :- അജയ് ഘോഷ്

അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെതിരെ ചെസ് (Chess Game) ബോര്‍ഡില്‍ അത്ഭുത കരുക്കള്‍ നീക്കുകയാണ് ഇന്ത്യന്‍ യുവവിസ്‌മയം ആര്‍ പ്രഗ്നാനന്ദ (R. Praggnanandhaa) . മൂന്നാം തവണയും മാഗ്നസ് കാൾസനെ (Magnus Carlsen) അട്ടിമറിച്ചാണ് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് പ്രഗ്നാനന്ദ തന്‍റെ കരുക്കള്‍ നീക്കുന്നത്. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്നാനന്ദയുടെ കുതിപ്പിന് മുന്നില്‍ നോര്‍വേയുടെ കാള്‍സന് കീഴടങ്ങേണ്ടിവന്നത്. കാള്‍സനെതിരായ ആര്‍ പ്രഗ്നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്‍റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദും ഹരികൃഷ്ണനും മാത്രമേ മുമ്പ് കാള്‍സന്‍റെ കുതിരയ്‌ക്ക് തടയിടായിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിംഗ്‌സ് മാസ്റ്റേഴ്സിലായിരുന്നു പ്രഗ‍്നാനന്ദയോട് കാൾസൺ ആദ്യം പരാജയപ്പെട്ടത്. അന്നത് ആഗോള വാര്‍ത്തയായി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു. അന്ന് 16 വയസ് മാത്രമുള്ള ഈ അത്ഭുത ബാലന്‍ രാജ്യത്തിന്‍റെ അഭിമാനമാകുമെന്ന് അന്നേ എല്ലാവരും പ്രവചിച്ചു.

മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്നാനന്ദ ഞെട്ടിച്ചു. ഇതോടെ 2022ല്‍ തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു ഇന്ത്യന്‍ കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടിവന്നു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ കാള്‍സന്‍റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. അവിടംകൊണ്ട് പ്രഗ്നാനന്ദയുടെ അത്ഭുതങ്ങള്‍ അവസാനിച്ചില്ല. ഇതിന് പിന്നാലെയാണ് മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലും പ്രഗ്നാനന്ദയോട് കാള്‍സന്‍റെ കീഴടങ്ങല്‍.
2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. 3000 റേറ്റിങ് പോയിന്‍റാണ് തന്‍റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്നാനന്ദ വ്യക്തമാക്കിക്കഴിഞ്ഞു. 16-ാം വയസില്‍ മാഗ്നസ് കാള്‍സനെ പോലൊരു കൊലകൊമ്പനെ മലര്‍ത്തിയടിച്ച ആര്‍ പ്രഗ്നാനന്ദയുടെ അത്ഭുതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ എന്നുവേണം കരുതാന്‍

#NDTVExclusive | "He is very fun loving. He likes to crack jokes": Chess Grandmaster Viswanathan Anand (@vishy64theking) speaks to NDTV on chess child prodigy R Praggnanandhaa pic.twitter.com/cgEfuS0bfj

— NDTV (@ndtv) August 23, 2022

Share this post: on Twitter on Facebook

Tags: Chess Game Magnus Carlsen R. Praggnanandhaa umikkari

Post navigation

Previous Indian 2 Movie : ‘ഇന്ത്യന്‍ 2’ വരുന്നു.
Next Theerppu Movie Review : ഒരു ആവറേജ് കാഴ്ചാനുഭവമായി ‘തീർപ്പ്’ ; റിവ്യൂ

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU
  • Entertainment News

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans
  • Entertainment News

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.