Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Nna Thaan Case Kodu trailer : ‘ന്നാ താൻ കേസ് കൊട്’ ട്രെയിലര്‍ കാണാം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. രതീഷ് ബാലകൃഷ്‍ണന്‍ (Ratheesh Balakishnan) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണന്റേതാണ് തിരക്കഥയും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Nna Thaan Case Kodu trailer). ‘ന്നാ താന്‍ കേസ് കൊടി’ ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. വളരെ രസകരമായ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. വേറിട്ട കുഞ്ചാക്കോ ബോബനെയും കാണാം.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ‘ഷെര്‍ണി’യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ‘സൂപ്പര്‍ ഡീലക്സ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി’ലും ‘കനകം കാമിനി കലഹ’ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. ‘കൊഴുമ്മൽ രാജീവൻ’ അഥവാ ‘അംബാസ് രാജീവൻ’ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ (Kunchacko Boban) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Share this post: on Twitter on Facebook

Tags: Kunchacko Boban New Malayalam Movie Nna Thaan Case Kodu trailer Ratheesh Balakishnan umikkari

Post navigation

Previous Paappan Movie Review : ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ട് ‘പാപ്പൻ റിവ്യൂ’
Next നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയൻസ് – വിക്കി വിവാഹത്തിന്റെ ടീസർ കാണാം

Related News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.