പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ കീഴ്പ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
മലയാളത്തിൽ ‘ഋതുഭേദം,’ ‘ഡെയ്സി,’ ‘ഒരു യാത്രാമൊഴി’ എന്നീ ചിത്രങ്ങളും തെലുഗിൽ ‘ചൈതന്യ’ എന്ന ചിത്രവും തമിഴിൽ ‘ജീവ,’ ‘വെറ്റ്രിവിഴ,’ ‘ലക്കിമാൻ’ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയവയാണ്.
Pratap Pothen Biography
1952ൽ തിരുവനന്തപുരത്ത് ആയിരുന്നു ജനനം. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ‘ആരവം’ എന്ന ചിത്രത്തിലേക്ക് പോത്തനെ ക്ഷണിക്കുകയായിരുന്നു. പിന്നീട് ‘തകര,’ ‘ചാമരം,’ ‘ലോറി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ‘നെഞ്ചെത്തെ കിള്ളാതെ,’ ‘പന്നീർ പുഷ്പങ്ങൾ,’ ‘വരുമയിൻ നിറം ശിവപ്പു’ എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും അദ്ദേഹത്തെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘വരുമയിൻ നിറം ശിവപ്പു’ എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ ഏറെ ശ്രദ്ധ നേടിയത്.
ദേശീയ അവാർഡ് (മികച്ച നവാഗത സംവിധായകന്‍) ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്.
തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാധികയെ 1985ല്‍ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം തന്നെ വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. ഈ വിവാഹവും പിരിഞ്ഞു. ഇതില്‍ കേയ എന്ന മകളുണ്ട്.
Renowned Indian actor and filmmaker Pratap Pothen was found dead at his flat in Chennai. He was 69.
Pratap Pothen was born on August 13, 1952. Prathap completed his education at Lawrence School, Lovedale in Ooty and Madras Christian College. He has acted in about 100 films in Malayalam, Tamil and Telugu as well as Hindi and directed 12 films.
Prathap married actress Radhika in 1985 and got separated in 1986. He then remarried Amala Sathyanath in 1990. The couple have a daughter. Their marriage too ended after 22 years, in 2012. His last movie was ‘Barroz’ starring Mohanlal which is yet to be released.
He has played memorable roles in movies like ‘Ayalum Njanum Thammil’, ’22 Female Kottayam’, ‘Idukki Gold’, ‘Ezra’, ‘Uyare’ and ‘Bangalore Days’. His other noted works in Tamil include ‘Moodupani’, ‘Varumayin Niram Sivappu’, ‘Nenjathai Killathe’ and ‘Panneer Pushpangal’.
He has won Filmfare Award for Best Actor for Thakara in 1979, Filmfare Award for Best Actor for Chamaram in 1980, Indira Gandhi Award for Best Debut Film of a Director for Meendum Oru Kaathal Kathai in 1985, Filmfare Award for Best Director for Rithubhedam in 1987, SIIMA Award for Best Actor in a Negative Role for 22 Female Kottayam in 2012, and Kerala State Film Award – Special Jury Award in 2014.