Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Ullasam Movie Review : ‘ഉല്ലാസം’ റിവ്യൂ

⭐⭐⭐⭐

Rating: 3.5 out of 5.
Ullasam Movie Review

ബോളിവുഡിൽ കരൺ ജോഹറും യാഷ് ചോപ്രയുമൊക്കെ പയറ്റി തെളിഞ്ഞ ഫാന്റസി പോലെ തോന്നുന്ന പ്രണയകഥകൾ മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്തവയാണ്. വളരെ കാല്പനികമായ ഒരു നിമിഷത്തിൽ ഉടലെടുക്കുന്ന പ്രണയം, പിന്നീടുള്ള വേർപിരിയൽ, വീണ്ടുമുള്ള ഒത്തുചേരൽ, ഇതൊക്കെയാണ് പൊതുവെ ഇത്തരം ചിത്രങ്ങളുടെ ഇതിവൃത്തം. ബോളിവുഡ് വരെ മറന്നു തുടങ്ങിയ അത്തരം പഴകിയ കാല്പനിക പ്രണയത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഷെയിൻ നിഗത്തെ (Shine Nigam) നായകനാക്കി ജീവൻ ജോജോ (Jeevan Jojo) സംവിധാനം ചെയ്ത ഉല്ലാസം (Ullasam Movie) എന്ന ചിത്രം.

ഊട്ടിയിൽ നിന്നുള്ള യാത്രക്കിടെ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടു അപരിചിതർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ യാത്ര അവസാനിക്കും വരെ മാത്രമേ തമ്മിൽ പ്രണയിക്കുകയുള്ളു എന്ന കരാറിന് മേൽ അവർ തങ്ങളുടെ ഭൂതകാലത്തെയോ ഭാവിയെയോ പറ്റിയോ ആകുലപ്പെടാതെ ആ യാത്രക്കിടയിൽ കുറച്ചു നല്ല ഓർമ്മകൾ ഉണ്ടാക്കുന്നു. കൃതിമത്വം തുളുമ്പുന്ന കഥാസന്ദർഭങ്ങളും, സിനിമയിൽ തന്നെ പറയുന്ന പോലെ അവിഞ്ഞ ഫിലോസഫിയും, സംഭാഷണങ്ങളുമൊക്കെയാണ് ഉല്ലാസത്തിൽ നിറയെ.

മലയാളികൾ ആഘോഷിച്ച ചാർളി എന്ന ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രവും മലയാളികൾ ഒരു കാലത്ത് നെഞ്ചിലേറ്റിയ പഴയ പാലക്കാടൻ തറവാടുകളിൽ തമ്പുരാക്കന്മാരായി വാണ നായകന്മാരുടെയും ഒരു കോമ്പിനേഷനാണ് ഷെയ്ൻ അവതരിപ്പിക്കുന്ന ഹരി മേനോൻ എന്ന കഥാപാത്രം. ചാർളിയിലെ പോലെ ഊരുതെണ്ടിയും ആളുകളെ സഹായിച്ചും ഫിലോസഫി പറഞ്ഞുമൊക്കെ ഉല്ലാസത്തിലെ നായകനും ജീവിതം നിമിഷമാത്രയിൽ ആസ്വദിക്കുന്ന തലത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിയാണ്.

ഷെയ്ൻ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഉല്ലാസത്തിലെ കഥാപാത്രമെങ്കിലും തിരക്കഥയിലെയും സംവിധാനത്തിലെയും ‘പ്ലാസ്റ്റിക്’ ശൈലി ഷെയ്നിലെ നടനെയും ബാധിക്കുന്നതായി അനുഭവപ്പെടുന്നു. പുതുമുഖ നായികയായ പവിത്ര ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പ്രകടനവും ഇതുകൊണ്ട് തന്നെ ആഴമില്ലാത്തതായി അനുഭപ്പെടുന്നുണ്ട്.

ഇടവേള വരെ ഒരു കാര്യവുമില്ലാതെ ഊട്ടിയിൽനിന്നു മേട്ടുപ്പാളയം വരെ എത്താൻ വഴി തെറ്റിപോകുന്ന നിമിഷ കമിതാക്കൾ കോയമ്പത്തൂരിൽ വെച്ച് തമ്മിൽതമ്മിൽ പേര് പോലും ചോദിച്ചറിയാതെ വേർപിരിയുന്നു. രണ്ടാം പകുതിയിൽ നായികയും നായകനും തമ്മിൽ വീണ്ടും ആകസ്മികമായി കണ്ടുമുട്ടുന്നു, അതും വളരെ ‘ഫ്രഷ്’ ആയ ഒരു സന്ദർഭം തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഇതിനായി ബേസിൽ ജോസഫിനായി ഒരു കഥാപാത്രം വരെ തിരക്കഥാകൃത്തുക്കൾ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ചാർളിയെ അന്വേഷിച്ച് പോകുന്ന ടെസ്സയെ പോലെ നായകനെ അന്വേഷിച്ച് നടക്കുന്ന നായികക്ക് ഒടുവിൽ തന്റെ സ്റ്റാറ്റസിന് ഒത്ത നായകനെ കിട്ടുന്ന സംതൃപ്തിയും ചിത്രം സമ്മാനിക്കുന്നുണ്ട്. ഇതിനായി കേരളം തനിമ തുളുമ്പുന്ന ഒരു തറവാടും, കുറെ ‘ആഢ്യന്മാരെയും’ സെറ്റിട്ട പോലെ സംവിധായകൻ അറേഞ്ച് ചെയ്യുന്നുണ്ട്.

ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ നിലവാരത്തിനൊപ്പം നിൽക്കുന്നുണ്ട്. ഊട്ടിയുടെ പ്രകൃതി സൗന്ദര്യമൊക്കെ ആവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ സ്വരൂപ് ഫിലിപ്പ് ശ്രമിച്ചിട്ടുണ്ടെകിലും, പലപ്പോഴും ലൈറ്റിംഗിലെ പ്രശ്നങ്ങൾ പല ഫ്രെയ്മുകളിലും പ്രകടമായി കാണുന്നുണ്ട്.

Share this post: on Twitter on Facebook

Tags: Jeevan Jojo New Malayalam Movie Shine Nigam Ullasam Movie Review umikkari

Post navigation

Previous Kaduva : പൃഥ്വിരാജിന്റെ ‘കടുവ’ ആകാശത്ത് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം
Next Rocketry Movie Review: ‘റോക്കറ്ററി’ റിവ്യൂ

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.