ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ എത്രയും വേഗം ഇപിഎഫ് (EPF) അക്കൗണ്ടിലേക്ക് നോമിനിയെ (Nominee) ചേർക്കണം എന്ന് ഇപിഎഫ്ഒ (EPFO) വരിക്കാരോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഏറെ നാളായി വരിക്കാരോട് നോമിനേഷൻ ഫയൽ ചെയ്യണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇ-നോമിനേഷൻ ഫയൽ ചെയ്തില്ലെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമാകേണ്ട പല പിഎഫ് ആനുകൂല്യങ്ങൾ നഷ്‌ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്. പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിന് സമയപരിധി ഇല്ലെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അംഗങ്ങൾ നോമിനിയെ ചേർക്കേണ്ടതുണ്ട്. ഇപിഎഫ്ഒയുടെ വെബ്സൈറ്റിലൂടെ ഇപ്പോൾ ഓൺലൈനായി നോമിനേഷൻ എളുപ്പത്തിൽ ഫയൽ ചെയ്യാൻ കഴിയും.
“ഒരു ഇപിഎഫ് അംഗത്തിന് നിലവിലുള്ള ഇപിഎഫ്/ഇപിഎസ് നോമിനേഷൻ മാറ്റണമെങ്കിൽ, പുതിയ നോമിനേഷൻ ഫയൽ ചെയ്താൽ മതിയാകും. പുതിയ ഇപിഎഫ്/ഇപിഎസ് നാമനിർദ്ദേശം മുമ്പത്തെ നാമനിർദ്ദേശത്തെ അസാധുവാക്കും” എന്നാണ് മെയ് 22 ലെ ട്വീറ്റിൽ ഇപിഎഫ്ഒ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ, ഒരു പുതിയ നോമിനേഷന് അപേക്ഷിക്കുന്നതിന് മുമ്പോ നിലവിലുള്ള നോമിനേഷൻ മാറ്റുന്നതിന് മുമ്പോ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ ഒരു പ്രൊഫൈൽ ചിത്രം ചേർക്കേണ്ടതുണ്ട്. ഈ പുതിയ നിയമം ഇപിഎഫ്ഒ ഇപ്പോൾ കൊണ്ടുവന്നതാണ്. നിങ്ങൾ ഒരു പ്രൊഫൈൽ ചിത്രം ഇല്ലാതെ ഒരു നോമിനി ചേർക്കാൻ ശ്രമിക്കുകയാണെങ്കിൽ, “തുടരാൻ കഴിയുന്നില്ല, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുക ( Menu : View -> Profile) ” എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷമേ നിങ്ങൾക്ക് തുടർന്ന് എന്തെങ്കിലും ചെയ്യാൻ കഴിയൂ.
ഡിജിറ്റലായി നോമിനിയെ ചേർക്കുന്നത് എങ്ങനെ?
ഇപിഎഫ്/ഇപിഎസ് നോമിനേഷൻ ഇപ്പോൾ ഡിജിറ്റലായി ഫയൽ ചെയ്യാൻ സാധിക്കും. ഇത് സംബന്ധിച്ച് ഇപിഎഫ്ഒ അടുത്തിടെ ഒരു ട്വീറ്റിൽ വിശദീകരിച്ചിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇപിഎഫ് നോമിനേഷൻ ഫയൽ ചെയ്യാം.
ഇപിഎഫ് നോമിനേഷൻ ഡിജിറ്റലായി ഫയൽ ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക
ഘട്ടം 1: ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസർ തുറന്ന് ഇപിഎഫ്ഒയുടെ ഒദ്യോഗിക വെബ്സൈറ്റ് (epfindia.gov.in) തുറക്കുക.
ഘട്ടം 2: ലഭ്യമാകുന്ന ഓപ്ഷനുകളിൽ നിന്ന്, ‘ Service’ എന്നതിൽ ക്ലിക് ചെയ്യുക
ഘട്ടം 3: ഒരു പുതിയ സെറ്റ് ഓപ്‌ഷനുകൾ ദൃശ്യമാകും, ഇതിൽ നിന്നും For Employees എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 4: ഇനി ‘മെമ്പർ യുഎഎൻ/ ഓൺലൈൻ സേവനം (OCS/OTP) എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5: നിങ്ങളുടെ യുഎഎൻ(UAN), പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ഘട്ടം 6: ‘മാനേജ് ടാബ്’ എന്നതിന് കീഴിൽ ‘ഇ-നോമിനേഷൻ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 7: ‘Provide Details’ എന്ന ടാബ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും, ‘SAVE’ ക്ലിക്ക് ചെയ്യുക
ഘട്ടം 8: ഫാമിലി ഡിക്ലറേഷൻ അപ്ഡേറ്റ് ചെയ്യാൻ ‘യെസ്’ ഓപ്ഷനിൽ ക്ലിക് ചെയ്യുക
ഘട്ടം 9: ‘കുടുംബത്തിന്റെ വിശദാംശങ്ങൾ ചേർക്കുക (Add Family Details)’ എന്നതിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ, ബാങ്ക് വിശദാംശങ്ങൾ, വിലാസം, ഫോട്ടോ എന്നിവ പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകുക. നിങ്ങൾക്ക് ഇത്തരത്തിൽ ഒന്നിലധികം നോമിനികളെ ചേർക്കാൻ കഴിയും.
ഘട്ടം10: ഇനി, നോമിനികൾക്ക് നൽകേണ്ട ഓഹരിയുടെ ആകെ തുക പ്രഖ്യാപിക്കുന്നതിനായി ‘നോമിനേഷൻ വിശദാംശങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് ചെയ്തതിന് ശേഷം, ‘സേവ് ഇപിഎഫ് നോമിനേഷൻ’ ക്ലിക്ക് ചെയ്യുക.
ഘട്ടം 11: നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി (OTP) ലഭ്യമാകുന്നതിന് ‘ഇ-സൈൻ’ എന്നതിൽ ക്ലിക് ചെയ്യുക.
Here’s the step-by-step guide on how to file e-nomination in an EPF account:
Step 1: Visit the official EPFO website – epfindia.gov.in.
Step 2: Touch the ‘ Service’ option available on the homepage.
Step 3: Dropbox will appear, choose the ‘For Employees’ option.
Step 4: Now, click on ‘Member UAN/ Online Service (OCS/OTP)’
Step 5: Login with UAN and password
Step 6: Select ‘E-nomination’ under ‘ Manage Tab’
Step 7: ‘Provide Details’ tab will appear on the screen. Then click on ‘Save’
Step 8: Now tap ‘Yes’ to update the family declaration
Step 9: After this, Click ‘Add Family Details’.
Note: You can add more than one nominee.
Step 10: Now, click ‘Nomination Details’ to declare the total amount of share.
Step11: Click on ‘Save EPF Nomination’
Step 12: Finally, Click on ‘E-sign’ to generate OTP and submit the OTP on mobile number linked with Aadhaar.
Now your e-nomination has been filled.
Note: The EPFO members can login to the official EPFO website in case of any query and further details – epfindia.gov.in.