Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Singer KK Passes away : പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു (Singer KK Dies). കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. “ഞങ്ങൾക്ക് അദ്ദേഹത്തെ ചികിത്സിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്,” ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 10 മണിക്കൂർ മുമ്പ് കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. ബോളിവുഡ് സിനിമകൾക്കായി നിരവധി ജനപ്രിയ ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠനക്കാലത്ത് കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ അദ്ദേഹം ഹൃദിസ്ഥമാക്കി.

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്‌ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി. തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്.

മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം….’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു.

എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി. മലയാളത്തിൽ പാടാൻ പിന്നെയും വൈകി. ആയുധം എന്ന സിനിമയിൽ പാടിയെങ്കിലും യേശുദാസിന്റെ സ്‌ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികൾ തന്റെ ഉച്ചാരണശുദ്ധിയില്ലായ്‌മ സ്വീകരിക്കുമോ എന്നു സംശയിച്ചു. മലയാളത്തിൽ പുതിയ മുഖത്തിലെ ‘രഹസ്യമായ്’ ഹിറ്റ് ഗാനമാണ്.

“നിനൈത്ത് നിനൈത്ത് പാർത്തേൻ’ (7g റെയിൻബോ കോളനി), “കാതൽ വളർത്തേൻ” (മന്മഥൻ), “പത്തുക്കുള്ളേ നമ്പർ ഒണ്ണ് സൊല്ല്” (വസൂൽരാജ MBBS), “ഉയിരിന്നുയിരേ…” (കാക്ക കാക്ക), “ആംഖോം മേ തേരി” (ഓം ശാന്തി ഓം) എന്നിവയും കെകെയുടെ ഹിറ്റ് ഗാനങ്ങളാണ്,

1999ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. പിന്നാലെ സ്‌റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീർത്തു. ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു.

5 തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെകെ പാടിയ പരസ്യചിത്രഗാനങ്ങൾ പലതും നമ്മളറിയും; പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ അത്തരമൊന്നാണ്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.

Saddened by the untimely demise of noted singer Krishnakumar Kunnath popularly known as KK. His songs reflected a wide range of emotions as struck a chord with people of all age groups. We will always remember him through his songs. Condolences to his family and fans. Om Shanti.

— Narendra Modi (@narendramodi) May 31, 2022

Krishnakumar Kunnath, fondly known as KK, was one of the most versatile singers of the Indian music industry. His soulful voice gave us many memorable songs.

Saddened by the news of his untimely demise last night. My heartfelt condolences to his family & fans across the world. pic.twitter.com/7Es5qklcHc

— Rahul Gandhi (@RahulGandhi) June 1, 2022

Lost a magnificent singer of our times and so suddenly. Condolences to his family and close ones. #KK🙏

— Virat Kohli (@imVkohli) June 1, 2022

The sudden and untimely demise of the Bollywood playback singer KK shocks and saddens us. My colleagues have been working from last night to ensure that all requisite support is given for necessary formalities, his rites and to his family now. My deep condolences.

— Mamata Banerjee (@MamataOfficial) June 1, 2022

Krishnakumar Kunnath, popularly known as #KK, was a versatile singer who enthralled us with his unique voice. Anguished by the news of his untimely demise. A Malayali by birth, #KK's sudden passing is a huge loss to Indian music. Deepest condolences to his family and fans.#RIPKK pic.twitter.com/vnJN3oo4iS

— Pinarayi Vijayan (@pinarayivijayan) June 1, 2022

A voice and talent like no other.. They don't make them like him anymore. Working on the songs he sang was always that much more special. You will always be in our hearts KK and live eternally through your songs. RIP Legend KK #ripkk pic.twitter.com/7UcYnx1WDy

— Emraan Hashmi (@emraanhashmi) June 1, 2022
https://en.wikipedia.org/wiki/KK_(singer)

Share this post: on Twitter on Facebook

Tags: Singer KK Passes away umikkari

Post navigation

Previous Dhaakad Movie Review : ധാക്കഡ് റിവ്യൂ വായിക്കാം
Next Upcoming OTT release June 2022 : ജൂണിലെ ഒടിടി റിലീസുകൾ നോക്കാം

Related News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.