Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Thuramukham Movie : ‘തുറമുഖം’ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി (Rajeev Ravi) സംവിധാനം ചെയ്‍ത തുറമുഖത്തിന്‍റെ (Thuramukham Movie) റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 3ന് ചിത്രം തിയറ്ററുകളിലെത്തും. കൊവിഡ് പശ്ചാത്തലത്തില്‍ പലതവണ റിലീസ് നീട്ടിവെച്ച ചിത്രമാണിത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940 കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം ദൃശ്യവത്കരിക്കുന്നത്.
കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തെ അമല്‍ നീരദ് സംവിധാനം ചെയ്‍ത ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ രചനയും ഗോപന്‍ ചിദംബരം ആയിരുന്നു. എഡിറ്റിംഗ് ബി അജിത്കുമാർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ എ എസ് ദിനേശ്.

Indian Army Recruitment 2022 | പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം

Share this post: on Twitter on Facebook

Tags: Indrajith New Malayalam Movie Nivin Pauly Rajeev Ravi Thuramukham Movie

Post navigation

Previous Puzhu Movie Review : ‘വേറിട്ട കാഴ്ചാനുഭവം’ പുഴു റിവ്യൂ വായിക്കാം
Next Meri Awas Suno Movie Review : ‘മേരി ആവാസ് സുനോ’ റിവ്യൂ വായിക്കാം

Related News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.