കരിക്കിലെ ‘അർജുൻ രത്തൻ’ വിവാഹിതനാകുന്നു.
കരിക്ക് ലെ ഏവർക്കും പ്രിയപ്പെട്ട അർജുൻ രത്തൻ വിവാഹിതനാകുന്നു. മാഹി സ്വദേശിനി ശിഖ ആണ് ഭാവി വധു. ഇന്ന് നടന്ന ചടങ്ങിൽ വച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടത്തിയത്. അർജുൻ തന്നെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ആയിരിക്കും വിവാഹം.
വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി. അച്ഛൻ നേവൽ ബേസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മ.
ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ
പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ഇപ്പോൾ കരിക്ക്.